പിണറായിയോട് തെണ്ടാൻ പറ, കെഎസ്ഇബി ക്യാൻസർ രോഗിയെ ഭീഷണിപ്പെടുത്തുന്നു

ക്യാന്‍സര്‍ രോഗിയെ ഭീഷണിപ്പെടുത്തി കെഎസ്ഇബി. ബില്ല് അടച്ചില്ലെങ്കില്‍ ഡിപോസ്റ്റ് കാശ് വേണം എന്ന് കെഎസ്ഇബി. ഫോണില്‍ വിളിച്ചാണ് കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ക്യാന്‍സര്‍ രോഗിയെ ഭീഷണിപ്പെടുത്തിയത്. മകനാണ് പൈസ അടയ്ക്കുന്നതെന്നും എന്തിനുള്ള പൈസയാണെന്നും ഉപഭോക്താവ് ചോദിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഉത്തരം ഉദ്യോഗസ്ഥന്‍ നല്‍കുന്നില്ല.

ഈ സര്‍ക്കാര്‍ അഞ്ച് മാസമായി തനിക്ക് പെന്‍ഷന്‍ നല്‍കുന്നില്ലെന്നും നാണമുല്ലെ സര്‍ക്കാരിന് ഇങ്ങനെ പണം മേടിക്കാന്‍ എന്നും അദ്ദേഹം ചോദിക്കുന്നു. നിങ്ങള്‍ വന്ന് വൈദ്യുത കട്ട് ചെയ്താല്‍ താന്‍ കോടതിയില്‍ പോകുമെന്നും താന്‍ ക്യാന്‍സര്‍ രോഗിയാണെന്നും അദ്ദേഹം പറയുന്നു. താന്‍ വല്ലവരും തരുന്ന പൈസ കൊണ്ടാണ് ചികിത്സ നടത്തുന്നതെന്നും. വൈദ്യുതി കട്ട് ചെയ്താല്‍ ഓഫീസില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്നും രോഗി പറയുന്നു.

ഈ സര്‍ക്കാരിനോട് പോയി തെണ്ടി തിന്നാന്‍ പറയു. ഉപയോഗിച്ച കാശിന് പൈസ തരുന്നിണ്ടല്ലോ പിന്നി എന്തിനാണ് അതിക പണം എന്നും രോഗിയായ വ്യക്തി ചോദിക്കുന്നു. മാന്യതയില്ലാത്ത ഇടപാടാണ് കെഎസ്ഇബി കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.