കർണ്ണാടകത്തിൽ ടെസ്‌ല ഫാക്ടറി,വിലയിൽ 85%നികുതി കുറയും,കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ ആദ്യ പ്രഖ്യാപനം

കർണ്ണാടകത്തിൽ ടെസ് ല ഫാക്ടറി വരുന്നു.കാറിന്റെ നിലവിലെ നികുതി 85% കുറയും.ഇലക്ട്രിക് കാർ രംഗത്തേ ലോകത്തേ മുൻ നിര ബ്രാന്റാണ്‌ ടെസ് ല. എക്സ് പ്ളാറ്റ്ഫോം ഉടമൈലോൺ മസ്കാണിതിന്റെ ഉടമ. നരേന്ദ്ര മോദിയുടെ വലിയ സുഹൃത്തും ഫാനും കൂടിയാണ്‌ ഇലോൺ.ഇപ്പോൾ കർണ്ണാടകത്തിൽ ടെസ്‌ല പോലുള്ള കമ്പനിക്ക് കർണാടകയിൽ ഫാക്ടറി സ്ഥാപിക്കാൻ താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായാണ്‌ എച്ച് ഡി കുമാര സ്വാമി പറയുന്നത്. ടെസ് ല കർണ്ണാടകത്തിൽ കൊണ്ടുവരും. ഞങ്ങൾ ശ്രമിക്കും എന്നായിരുന്നു മറുപടി

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, ടെസ്‌ല സിഇഒ എലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും തൻ്റെ കമ്പനികൾ ഇന്ത്യയിൽ “ആവേശകരമായ പ്രവർത്തനങ്ങൾ” ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിലെ നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങൾ  നരേന്ദ്ര മോദി! ഇന്ത്യയിൽ എൻ്റെ കമ്പനികൾ ആവേശകരമായ ജോലികൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,“ മിസ്റ്റർ മസ്‌ക് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

നരേന്ദ്ര മോദി മറുപടിയും നല്കിയിരുന്നു. പ്രിയ കൂട്ടുകാരാ…നിങ്ങളുടെ ആശംസകളെ അഭിനന്ദിക്കുന്നു പ്രതിഭാധനരായ ഇന്ത്യൻ യുവാക്കൾ, നമ്മുടെ ജനസംഖ്യ, പ്രവചിക്കാവുന്ന നയങ്ങൾ, സുസ്ഥിരമായ ജനാധിപത്യ രാഷ്ട്രീയം എന്നിവ ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും ബിസിനസ് അന്തരീക്ഷം പ്രദാനം ചെയ്യുന്നത് തുടരും.“ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം അൽപ്പം ഇഷ്ടമുള്ള കാര്യമാണ്.

സ്‌പേസ് എക്‌സിൻ്റെ സ്ഥാപകൻ കൂടിയായ മസ്‌ക് കഴിഞ്ഞ വർഷം ജൂണിൽ യുഎസിൽ പ്രധാനമന്ത്രി മോദിയെ കാണുകയും ഞാൻ അങ്ങയുടെ വലിയ ആരാധകൻ എന്ന് പറയുകയും ചെയ്തിരുന്നു.ടെസ്‌ല ഇന്ത്യയിൽ ഉണ്ടാകുമെന്നും അത് എത്രയും വേഗം ചെയ്യുമെന്നും എനിക്ക് ഉറപ്പുണ്ട്,“ അദ്ദേഹം പറഞ്ഞു.ടെസ് ല ഇന്ത്യയിൽ നിർമ്മിച്ച് തുടങ്ങിയാൽ ഇറക്കുമതി നികുതി കുറയും. 85% നിലവിലെ നികുതി കുറച്ച് ജനങ്ങൾക്ക് നല്കാനാകും

കർണാടകയിൽ മാത്രം ഒതുങ്ങുന്നില്ല, രാജ്യത്തിൻ്റെ മുഴുവൻ വളർച്ചയാണ്. ഞങ്ങൾ അതിനനുസരിച്ച് പ്രവർത്തിക്കും. ഞാൻ ഒരു സ്വാർത്ഥനല്ല എന്ന് ടെസ് ലയുടെ വരവ് അറിയിച്ച് കുമാര സ്വാമി വ്യക്തമാക്കി.

എച്ച് ഡി കുമാര സ്വാമിക്ക് ക്യാബിനറ്റ് മന്ത്രി സ്ഥാനം അപ്രതീക്ഷിതമായാണ്‌ കിട്ടിയത്. ജനതാദൾ സെക്യുലർ നേതാവാണ്‌. വെറും 2 സീറ്റുകളിൽ മാത്രമാണ്‌ ജയിക്കാൻ ആയത്. 2 എം.പിമാർ മാത്രമാണ്‌ എങ്കിലും മോദി ക്യാബിനറ്റ് പദവി നല്കുകയായിരുന്നു.ബി.ജെ.പി.യുമായി സഖ്യത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച അവർ, കർണാടകയിൽ കോൺഗ്രസ് അധികാരത്തിലിരുന്നിട്ടും കർണാടകയിലെ 28 മണ്ഡലങ്ങളിൽ 19 ഉം പാർട്ടികൾ പിടിച്ചെടുത്തു.സൗത്ത് ഇന്ത്യയിൽ കർണ്ണാടകത്തിലെ ഭരണ കക്ഷികൂടിയായ കോൺഗ്രസിനെ തകർക്കാൻ ബിജെപിക്ക് തുണയായത് ജനതാ ദൾ സെക്യുലർ ആയിരുന്നു.