താമരയുടെ രൂപത്തിൽ വിമാനത്താവളമൊരുങ്ങുന്നു

ദേശീയ പുഷ്പമായ താമരയുടെ രൂപത്തിൽ നിർമിക്കുന്ന നവി മുംബൈ വിമാനത്താവളത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. 16,700 കോടി രൂപ ചെലവിൽ നിർമിക്കുന്ന വിമാനത്താവളം 2025 മാർച്ച് 31ന് മുൻപ് തുറക്കും. നിർമാണം അതിവേഗത്തിലാണെന്നും 63 ശതമാനം നിർമാണം പൂർത്തിയായെന്നും അധികൃതർ അറിയിച്ചു. മുംബൈയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ രൂപകൽപ്പനയുടെ ചുമതലയുള്ള ജിവികെ ഗ്രൂപ്പാണ് താമരയുടെ രൂപത്തിലുള്ള ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ബ്രിട്ടീഷ് വാസ്തുവിദ്യാ സ്ഥാപനമായ സഹ ഹാഡിഡ് ആണ് എയർപോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനി എയർപോർട്ട് ഹോൾഡിങ്സിനാണ്. 2021ൽ ജിവികെയിൽ നിന്ന് അദാനി ഗ്രൂപ്പ് നിർമാണ ചുമതല ഏറ്റെടുക്കുകയായിരുന്നു.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഭാവിയിലെ തിരക്കും നിലവിലെ സാഹചര്യവും കണക്കിലെടുത്ത് 2007ൽ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷനാണ് മുംബൈയിൽ വിമാനത്താവളം നിർമിക്കാൻ നിർദേശിച്ചത്. നവി മുംബൈയിൽ 1160 ഏക്കറിൽ നാലുഘട്ടമായി 2018ലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിൽ വിമാനത്താവളത്തിൻ്റെ ടെർമിനൽ 1, കാർഗോ ടെർമിനൽ, ജനറൽ ഏവിയേഷൻ എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
ടെർമിനലുകളുടെ നിർമാണാവും റൺവേകളുടെ നിർമാണവും അന്തിമഘട്ടത്തിലാണ്. 3700 മീറ്റർ ദൂരത്തിലുള്ള രണ്ട് റൺവേകളാണ് പൂർത്തിയാകുന്നത്. 60 മീറ്റർ വീതിയും റൺവേകൾക്കുണ്ട്. വിമാനത്താവളത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. കുന്നുകൾ നിരപ്പാക്കുകയും ഉൾവെ നദി വഴി തിരിച്ചുവിടുകയും ചെയ്തു. 1,160 ഹെക്ടറിൽ നിർമിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളം 95 ശതമാനം ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു.

മൈസൂരു – ബെംഗളൂരു പാതയിലെ പുതിയ ടോൾ നിരക്കറിയാം; ഏപ്രിൽ ഒന്നുമുതൽ പുതിയ തുക നാല് ഘട്ടങ്ങളിലായി വികസിപ്പിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളം പൂർണമായി പ്രവർത്തനസജ്ജമായാൽ പ്രതിവർഷം 90 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യും. ആദ്യ ഘട്ടത്തിൽ ഇത് 10 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യും. 2018ൽ പ്രധാന ടെർമിനലും എയർ ട്രാഫിക് കൺട്രോൾ ടവറും രൂപകൽപ്പന ചെയ്യാൻ ജിവികെ ഗ്രൂപ്പ് സഹ ഹാദിദിനെ ചുമതലപ്പെടുത്തിയിരുന്നു. അടുത്തവർഷം സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ സിഡ്‌കോ) മാസ്റ്റർ പ്ലാനിന് ഗ്രൂപ്പിന് അംഗീകാരം ലഭിച്ചു. കഴിഞ്ഞ 15 വർഷമായി എയർപോർട്ട് ബിസിനസിൽ തുടരുന്ന ജിവികെ ഗ്രൂപ്പ് 2020 ഓഗസ്റ്റിൽ അദാനി ഗ്രൂപ്പിന് ഓഹരികൾ വിൽക്കുകയായിരുന്നു.

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മുംബൈയ്‌ക്കോ മഹാരാഷ്ട്രയ്‌ക്കോ വേണ്ടിയുള്ള ഒരു അടിസ്ഥാന സൗകര്യ പദ്ധതി മാത്രമല്ല, ഇത് മുഴുവൻ രാജ്യത്തിനും അഭിമാനകരമായ പദ്ധതിയാണ്,പതിനെണ്ണായിരം കോടിയുടെ പദ്ധതി മുംബൈയുടെ കണക്റ്റിവിറ്റിക്ക് ഏറെ ഗുണം ചെയ്യുമെന്നും 5 ഘട്ടങ്ങളിലായി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭൗതികവും സാമ്പത്തികവുമായ പുരോഗതി 55-60% വരെ പൂർത്തിയായി. പദ്ധതി 2018-ൽ ആരംഭിച്ചു, വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം 2025 മാർച്ച് 31-ഓടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നിലും രണ്ടാം ഘട്ടത്തിലും ഒരുമിച്ച് ആരംഭിക്കുന്ന ഒരു റൺവേ, ഒരു ടെർമിനൽ, രണ്ട് കോടി യാത്രക്കാരുടെ ശേഷി എന്നിവ സൃഷ്ടിക്കപ്പെടും. 3, 4, 5 ഘട്ടങ്ങളിലായി രണ്ടാമത്തെ റൺവേയും നാല് ടെർമിനലുകളും ഒമ്പത് കോടി യാത്രക്കാരുടെ വർദ്ധിത ശേഷിയും സൃഷ്ടിക്കും.

ഗതി ശക്തി യോജനയ്ക്ക് കീഴിൽ മൾട്ടിമോഡൽ കണക്റ്റിവിറ്റി സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പരാമർശിച്ചുകൊണ്ട് ശ്രീ. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് റോഡ്, റെയിൽ, മെട്രോ കണക്റ്റിവിറ്റിയും ജല കണക്റ്റിവിറ്റിയുടെ ഭാവി പദ്ധതികളും ഉണ്ടായിരിക്കുമെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.NH 4B (348), സിയോൺ പൻവേൽ ഹൈവേ, അടൽ സേതു വഴി എന്നിങ്ങനെ മൂന്ന് ദിശകളിലേക്കും വിമാനത്താവളം റോഡുമായി ബന്ധിപ്പിക്കും. താർഘർ റെയിൽവേ സ്റ്റേഷൻ വഴി വിമാനത്താവളത്തെ റെയിലുമായി ബന്ധിപ്പിക്കും. വിമാനത്താവളത്തിലേക്കുള്ള മെട്രോ കണക്റ്റിവിറ്റി – മെട്രോ ലൈൻ 2D വഴിയായിരിക്കും: DN നഗർ മുതൽ മണ്ഡലെ – മാൻഖുർദ്, മെട്രോ ലൈൻ 8: മുംബൈ എയർപോർട്ട് മുതൽ നവി മുംബൈ എയർപോർട്ട്, നവി മുംബൈ പെന്ദർ ബേലാപൂർ തലോജ മെട്രോ ലൈൻ. ഭാവിയിൽ കൊളാബയിൽ നിന്ന് ഹോവർ ക്രാഫ്റ്റ് വഴിയും റായ്ഗഡിൽ നിന്ന് കാർഗോ വഴിയും വിമാനത്താവളത്തെ രണ്ടാം ഘട്ടത്തിൽ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

ഇതുകൂടാതെ, നഗരത്തിൻ്റെ വശങ്ങളിലും എയർസൈഡിലും 1600 ഹെക്ടറിനുള്ളിൽ പത്ത് കിലോമീറ്ററിനുള്ളിൽ ഓട്ടോമേറ്റഡ് പാസഞ്ചർ സഞ്ചാരമുള്ള രാജ്യത്തെ ആദ്യത്തെ വിമാനത്താവളമായിരിക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളമെന്ന് മന്ത്രി വിശദീകരിച്ചു. നൂറുശതമാനം ഹരിത വിമാനത്താവളമാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. രാജ്യത്തെ വിമാന ഗതാഗതം വർധിപ്പിക്കാൻ വിമാനത്താവളം വഴിയൊരുക്കുമെന്നാണ് കരുതുന്നത്. 2030 ഓടെ രാജ്യത്ത് ആഭ്യന്തര യാത്രക്കാരുടെ എണ്ണം 15 കോടിയിൽ നിന്ന് 30 കോടിയായി ഇരട്ടിയാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത ആറ് വർഷത്തിനുള്ളിൽ രാജ്യത്ത് 200 ലധികം വിമാനത്താവളങ്ങൾ സൃഷ്ടിക്കാനുള്ള ദൃഢനിശ്ചയവും ഉണ്ട്.