ഭീകര കേസ് പ്രതികൾ കോടതിയിൽ തമ്മിലടി, രക്ഷപെടാൻ സിദ്ദിഖ് കാപ്പൻ

ഹത്രാസിൽ ഹിന്ദു മുസ്ളീം കൂട്ടൊകൊലയും കലാപവും ഉണ്ടാക്കാൻ‌ ഗൂഢാലോചന നടത്തിയ കേസിൽ മലയാളികളി പ്രതികൾ തമ്മിൽ തർക്കം.ഭീകരവാദ കേസിൽ വിചാരണ നേരിടുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ തനിക്കൊപ്പം താമസിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരന്മാരായ കൂട്ട് പ്രതികളേ തള്ളി പറഞ്ഞ് രക്ഷപെടാൻ നീക്കം. സിദ്ദിഖ് കാപ്പനൊപ്പം വർഷങ്ങൾ താമസിച്ച ഭീകര വാദ കേസിലെ കൂട്ട് പ്രതികളേ ഞാനറുയുകയേ ഇല്ലെന്നായിരുന്നു കാപ്പന്റെ കോടതിയിലെ മൊഴി.സിദ്ദിഖ് കാപ്പന്റെ മൊഴികൾക്കെതിരെ കൂട്ടു പ്രതികളുമായി വാടസ്പ്പ് ചാറ്റ് നടത്തിയതും ഒന്നിച്ച് താമസിച്ചതും ഫോൺ രേഖകളും എല്ലാം ആയി എൻ ഐ എയുടെ സമർഥമായ എതിർ നീക്കം. വിചാരണ കോടതിയിൽ നാടകീയ നീക്കങ്ങൾ.

പ്രതിയായ സിദ്ദിഖ് കാപ്പന്‌ തനിക്ക് ഒപ്പം താമസിച്ചവരെ കാപ്പനു കോടതിയിലെ പ്രതിക്കൂട്ടിൽ കണ്ടാലറിയില്ല.എന്നൽ തള്ളി പറഞ്ഞവരെല്ലാം കാപ്പന്റെ വാട്സാപ് ചാറ്റിൽ പക്ഷേ ചങ്ക് ബ്രോകൾ. ഡൽഹിയിലെ എൻസിഎച്ച്ആർ ഒ ഓഫിസിൽ ഒപ്പം താമസിച്ചിരുന്ന പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് പരിശീലകൻ അൻഷാദ് ബദറുദ്ദീനെ കുറിച്ച് അജ്ഞത നടിച്ച് സിദ്ദിഖ് കാപ്പൻ. വാട്സാപ് ചാറ്റുകളും മൊബൈൽ ഫോൺ ലൊക്കേഷൻ ഡാറ്റയും നിരത്തി പ്രോസിക്യൂഷൻ്റെ എതിർവാദം. ഹത്രാസ് കലാപ ഗൂഡാലോചന കേസിൽ ലക്നൗ എൻഐഎ കോടതിയിലെ വിചാരണയിലാണ് സിദ്ദിഖ് കാപ്പൻ്റെ ‘മറവി രോഗം’ പ്രോസിക്യൂഷൻ പൊളിച്ചടുക്കിയത്.

2020 സെപ്തംബറിൽ മഞ്ചേരി ഗ്രീൻ വാലി അക്കാദമിയിൽ സംഘടിപ്പിച്ച ഹിറ്റ് സ്ക്വാഡ് തലവന്മാരുടെ യോഗത്തിൽ സിദ്ദിഖ് കാപ്പൻ ഉത്തരേന്ത്യയിൽ കൊല്ലേണ്ട ആർഎസ്എസ് – ബി ജെ പി നേതാക്കളുടെ ലിസ്റ്റ് അവതരിപ്പിച്ചതായി അൻഷാദ് ബദറുദ്ദീൻ്റെ കുറ്റസമ്മത മൊഴിയിലുണ്ട്. സിദിഖ് കാപ്പനെ പി എഫ് ഐ തിങ്ക് ടാങ്ക് എന്നാണ് ബദറുദ്ദീൻ വിശേഷിപ്പിച്ചത്. ഹിറ്റ് സ്ക്വാഡുകൾക്ക് പ്രചോദനം പകരാൻ കാപ്പൻ ക്ലാസുകൾ എടുത്തിരുന്നതായി ബദറുദ്ദീനും കൂട്ടാളി ഫിറോസ് ഖാനും കോടതിയിൽ മൊഴി നൽകിയിരുന്നു. മഞ്ചേരി ഗ്രീൻ വാലിയിലെ ക്യാംപിൽ പങ്കെടുത്തില്ലെന്നാണ് കാപ്പൻ ആദ്യം പറഞ്ഞത്.

ക്യാംപിനെ കുറിച്ചു സംഘാടകനായ കെ.പി കമാലുമായി കാപ്പൻ നടത്തിയ വാട്സാപ് ചാറ്റുകളും ശബ്ദ സന്ദേശവും പ്രോസിക്യൂഷൻ നിരത്തിയപ്പോൾ സിദ്ദിഖ് കാപ്പന് ഉത്തരം മുട്ടി. ക്യാംപ് ദിവസം കെ.പി. കമാൽ, കാപ്പൻ, ബദറുദ്ദീൻ, ഫിറോസ് ഖാൻ, നാസറുദ്ദീൻ തുടങ്ങിയവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ മഞ്ചേരി ഗ്രീൻ വാലി അക്കാദമിയിലാണെന്ന ഡാറ്റ പ്രോസിക്യൂഷൻ തെളിവായി നിരത്തിയതോടെ കാപ്പൻ്റെ കള്ളത്തരം പൊളിഞ്ഞു. ബദറുദ്ദീനുമായി വലിയ പരിചയമില്ലെന്ന കാപ്പൻ്റെ തള്ളിപ്പറയൽ 2017 മുതൽ കാപ്പനും ബദറുദ്ദീനുമായി നടത്തിയ വാട്സാപ് ചാറ്റുകളുടെ രേഖ സമർപ്പിച്ചു പ്രോസിക്യൂഷൻ തള്ളിക്കളഞ്ഞു.

രാഷ്ട്രീയ സംഭവ വികാസങ്ങളിൽ പോപ്പുലർ ഫ്രണ്ടിൻ്റെ നിലപാടുകൾ ന്യായീകരിക്കുന്ന വിശദമായ കുറിപ്പുകളും കാപ്പൻ ബദറുദ്ദീനുമായി പങ്കിട്ടിരുന്നു. ഹിറ്റ് സ്ക്വാഡ് പരിശീലനത്തിൽ ഉൾപ്പെടുത്തേണ്ട പി എഫ് ഐ പ്രവർത്തകരുടെ പേരുകൾ കാപ്പൻ ശുപാർശ ചെയ്തതായും ചാറ്റിൽ വ്യക്തമാണ്. ഹിറ്റ് സ്ക്വാഡ് അംഗങ്ങൾക്കായുള്ള കോഡു വാക്കുകൾ കാപ്പനും അറിയാമായിരുന്നു. ഇടയ്ക്ക് അറബി വാക്കുകൾ ഉൾപ്പെടെ കോഡു ഭാഷയിലെ ആശയ വിനിമയവും കാപ്പൻ നടത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിൻ്റെ നിഗൂഡ സംഘമായ ഹിറ്റ് സ്ക്വാഡിനു ക്ലാസെടുത്തും ഉപദേശ നിർദേശങ്ങൾ നൽകിയും പ്രവർത്തിച്ച കാപ്പൻ ഒരു ചെറിയ മീനല്ല…

നിലവിൽ സിദ്ദിഖ് കാപ്പനു ജാമ്യം ലഭിച്ചപ്പോൾ മറ്റ് പ്രതികൾ യു പിയിലെ ജയിലിൽ തുടരുകയാണ്‌. ജയിലിൽ കഴിയുന്നവരെ ഇപ്പോൾ സിദ്ദിഖ് കാപ്പൻ തള്ളി പറയുകയാണ്‌. എന്നാൽ ഇപ്പോൾ ജയിലിൽ കഴിയുന്നവർക്ക് ഒപ്പം ചേർന്നാണ്‌ കാപ്പൻ മഞ്ചേരിയിൽ പോപ്പുലർ fരണ്ട് ക്യാമ്പ് നടത്തിയത്. ഈ ക്യാമ്പിൽ വയ്ച്ചാണ്‌ സിദ്ദിഖ് കാപ്പൻ 25ഓളം ഹിന്ദു സംഘടനാ നേതാക്കളേ കൊല്ലാൻ നിർദ്ദേശം നല്കിയത്. കാപ്പനാണ്‌ നിർദ്ദേശം നല്കിയത് എന്നും കൂട്ടു പ്രതികൾ സമ്മതിച്ചു.