ഹമാസ് ഉന്മൂലനം പൂർത്തിയാക്കി വടക്കൻ ഗാസ, ജൂത ജയം

ഇസ്രയേൽ യുദ്ധം തുടങ്ങിയ ശേഷം ആദ്യ വിജയ പ്രഖ്യാപനം വന്നിരിക്കുന്നു. വടക്കൻ ഗാസ പരിപൂർണ്ണമായി ഇസ്രായേൽ നിയന്ത്രണത്തിൽ ആണെന്നും ഇവിടുത്തേ മുഴുവൻ ഹമാസ് ഭീകരന്മാരേയും ഉന്മൂലനം ചെയ്തു എന്നും ഇസ്രായേൽ പ്രഖ്യാപിച്ചു. വടക്കൻ ഗാസയിലെ ഹമാസിന്റെ എല്ലാം കേന്ദ്രവും ക്യാമ്പും തുരങ്കവും തകർത്തു. ഹമാസ് ഭീകരന്മാരുടെ വീടുകൾ, സ്ഥാപനങ്ങൾ എല്ലാം നശിപ്പിച്ചു. ഇസ്രായേലിൽ ആക്രമണം നടത്തിയ ഭീകരന്മാർക്ക് താമസിക്കാൻ വീടുകൾ പോലും ബാക്കി വയ്ക്കില്ലെന്ന ശപഥം ഇവിടെ ഇസ്രായേൽ നിറവേറ്റിയിരിക്കുന്നു.വടക്കൻ ഗാസ മുനമ്പിലെ ഹമാസ് സൈനിക ചട്ടക്കൂട് പൊളിച്ചുമാറ്റുന്നത് ഞങ്ങൾ പൂർത്തിയാക്കിയതായി സൈനിക വക്താവ് ഡാനിയൽ ഹഗാരി മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ഗാസയിലെ ഇസ്രായേലിന്റെ യുദ്ധ വിജയം എന്നും പറഞ്ഞു. ഞങ്ങൾ പറഞ്ഞില്ലേ..ഹമാസിനെ ഭൂമിയിൽ നിന്നും തുടച്ച് നീക്കും എന്ന്. ഞങ്ങൾ പറഞ്ഞില്ലേ ഹമാസിന്റെ പിടിയിൽ നിന്നും ഗാസയേ മോചിപ്പിക്കും എന്ന്. അത് ഞങ്ങൾ ചെയ്ത് കാണിച്ചു. വടക്കൻ ഗാസ ഞങ്ങൾ ക്ളീൻ ചെയ്തു. സൈനിക വക്താവ് ഡാനിയൽ ഹഗാരി മാധ്യമങ്ങളോട് പറഞ്ഞു. ഗാസയിൽ ഹമാസിനെ ഇല്ലാതാക്കുമ്പോൾ തന്നെ ഞങ്ങളേ ലബനോനിൽ നിന്നും സിറിയയിൽ നിന്നും ആക്രമിച്ചു. എങ്കിലും ഞങ്ങൾ തളർന്നില്ല. ലക്ഷ്യം നേടി എന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി

തകർത്ത് തരിപ്പണമാക്കിയ വടക്കൻ ഗാസയിൽ ഇപ്പോൾ ചില പലസ്തീനികൾ സന്ദർശനത്തിനായി വന്ന് പോകുന്നു എന്നതല്ലാതെ ആരും താമസം തുടങ്ങിയിട്ടില്ല. വടക്കൻ ഗാസ ഒരു ശവപറമ്പ് പോലെയാണ്‌. റോഡും വീടും സുകൂളും ആശുപത്രിയും എല്ലാം തകർത്ത് തരിപ്പണം ആക്കി. ഇനി എല്ലാം ഇവിടെ ഒന്നിൽ നിന്നും തുടങ്ങണം. വടക്കൻ ഗാസ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് പോയിരിക്കുകയാണ്‌.

ഗാസ മുനമ്പിന്റെ മധ്യഭാഗത്തും ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തും ഹമാസിനെ തകർക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,“ തെക്ക് ഭാഗത്ത് ഒളിച്ചിരിക്കുന്ന ഹമാസ് ഭീകരന്മാരേ കൂടി വധിച്ച് കഴിയുമ്പോഴേ യുദ്ധം പൂർണ്ണമാംകൂ എന്നും അതിനു സമയം എടുക്കും എന്നും ഇസ്രായേൽ പറഞ്ഞു. ഞങ്ങൾക്ക് വേണം എങ്കിൽ ഉടൻ ആക്രമണം നടത്തി എല്ലാം നശിപ്പിക്കാം. എന്നാൽ സിവിലിയന്മാർ കൊല്ലപ്പെടും. അവരിൽ നിന്നും ഭീകരന്മാരേ വേർതിരിച്ച് ഇല്ലാതാക്കണം. അതുകൊണ്ടാണ്‌ യുദ്ധം നീളുന്നത് എന്നും പറഞ്ഞു.ന്ദ്രീകരിക്കുന്നത്,“ ദൗത്യത്തിന് സമയമെടുക്കുമെന്ന് സൈനിക വക്താവ് ഡാനിയൽ ഹഗാരി മാധ്യമങ്ങളോട് പറഞ്ഞു.

ഒക്‌ടോബർ ഏഴിന് ഗാസയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണം നടത്തിയ ഹമാസിന്റെ അവസാനത്തേ ശേഷിപ്പും തകർക്കും എന്ന് വീണ്ടും ഇസ്രായേൽ പ്രതിജ്ഞയെടുത്തു.ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്, പ്രദേശത്ത് ബോംബെറിഞ്ഞും കരസേനയെ അയച്ചും 22,722 പേർ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

സെൻട്രൽ ഗാസ മുനമ്പിലെ അഭയാർത്ഥി ക്യാമ്പുകൾ തിങ്ങിനിറഞ്ഞതും ഭീകരവാദികളാൽ നിറഞ്ഞതുമാണ്.തെക്ക്, ഖാൻ യൂനിസിന്റെ വലിയ നഗര ഭൂപ്രകൃതിയിൽ തുരങ്കങ്ങളുടെ വിപുലമായ ഭൂഗർഭ ശൃംഖലയുണ്ടെന്ന് സൈനിക വക്താവ് ഡാനിയൽ ഹഗാരി മാധ്യമങ്ങളോട് പറഞ്ഞു.ഹമാസിനെ ഉന്മൂലനം ചെയ്യാനും എല്ലാ ബന്ദികളെ തിരിച്ചയക്കാനും ഗാസ ഇനി ഒരിക്കലും ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാനും സൈന്യത്തിന് നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച പറഞ്ഞു.പഴയ ഗാസയല്ല പുതിയ ഗാസയാണ്‌ യുദ്ധ ശേഷം ലോകം കാണുക എന്നും നെതന്യാഹു പറഞ്ഞു

ഗാസ മുനമ്പിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരുടെ കുടുംബങ്ങളുമായി ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് അൽ താനി കൂടിക്കാഴ്ച നടത്തി.ചൊവ്വാഴ്ച ബെയ്‌റൂട്ടിൽ ഭീകരസംഘടനയുടെ ഉപനേതാവ് സാലിഹ് അൽ-അറൂറിയും ഗാസ-ഭരണ ഗ്രൂപ്പിലെ മറ്റ് നിരവധി മുതിർന്ന അംഗങ്ങളും കൊല്ലപ്പെട്ടതോടെ ഹമാസുമായുള്ള കുടുംബ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാണെന്ന് താനി പറഞ്ഞു. അരൂരിയുടെ കൊലപാതകത്തെത്തുടർന്ന്, ഖത്തർ, ഈജിപ്ത് വഴിയുള്ള ചർച്ചകൾ ഹമാസ് മരവിപ്പിച്ചതായി റിപ്പോർട്ടുണ്ട്, എന്നിരുന്നാലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച ബന്ദികളുടെ ബന്ധുക്കളോട് അവരുടെ മടങ്ങിവരവിനുള്ള ചർച്ചകൾ തുടരുകയാണെന്ന് അവകാശപ്പെട്ടു.

ബെയ്‌റൂട്ടിൽ നടന്ന സംഭവത്തിന് ശേഷം ഹമാസുമായി സംസാരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന് ഖത്തർ പ്രധാനമന്ത്രി സന്ദർശക കുടുംബങ്ങളോട് പറഞ്ഞതായി ഖത്തർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു.