ഇടിഞ്ഞുതാഴ്ന്ന കിണറിൽ അകപ്പെട്ട തൊഴിലാളി മരിച്ചു

പാലക്കാട് : വൃത്തിയാക്കിക്കൊണ്ടിരുന്ന കിണറിന്റെ ഭിത്തി ഇടിഞ്ഞ് ഉള്ളിലേക്ക് വീണയാള്‍ മരിച്ചു. കുഴല്‍മന്ദം വെള്ളപ്പാറ പെരുങ്കുന്നം തെക്കേക്കരയിലെ സുരേഷാണ് മരിച്ചത്. കുഴല്‍മന്ദം പോലീസും ആലത്തൂര്‍ അഗ്‌നി രക്ഷാ സേനയും മണ്ണുമാന്തി ഉപയോഗിച്ചും വെള്ളം മോട്ടോര്‍വെച്ച് പമ്പുചെയ്ത് വറ്റിച്ചും നടത്തിയ തിരച്ചിലില്‍ വൈകീട്ട് നാലരയോടെ മൃതദേഹം കണ്ടെത്തി.

ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറിൽ അകപ്പെട്ട സുരേഷിനെ രണ്ട് മണിക്കൂറിലധികം കഴിഞ്ഞാണ് രക്ഷിക്കാനായത്. പഞ്ചായത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ മറ്റ് നാല് പേർ രക്ഷപ്പെട്ടു.