പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു, മൂന്ന് മുന്നണി സ്ഥാനാർഥികൾക്കൊപ്പം ആംആദ്മി പാർട്ടിയും മൂന്ന് സ്വതന്ത്രരും മത്സരരം​ഗത്ത്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു. ഏഴ് സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടാകും. പത്രിക പിൻവലിക്കാനുള്ള അവസാന സമയം ഇന്ന് അവസാനിച്ചതോടെയാണ് ചിത്രം വ്യക്തമായത്.

മൂന്ന് മുന്നണി സ്ഥാനാർഥികൾക്കൊപ്പം ആംആദ്മി പാർട്ടിയും മൂന്ന് സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനാണ് വോട്ടെണ്ണൽ.

സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും

1) അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈ
2) ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), – ചുറ്റിക, അരിവാൾ, നക്ഷത്രം
3) ലിജിൻ ലാൽ(ഭാരതീയ ജനതാ പാർട്ടി)- താമര
4) ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി) -ചൂല്
5) പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാർഥി )- ചക്ക
6) ഷാജി(സ്വതന്ത്രസ്ഥാനാർഥി)- ബാറ്ററി ടോർച്ച്
7) സന്തോഷ് പുളിക്കൽ (സ്വതന്ത്ര സ്ഥാനാർഥി) -ഓട്ടോറിക്ഷ