ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് വേണ്ടിയാണെന്ന് കരുതരുത് മാത്യു കുഴൽനാടൻ

കൊച്ചി. തോമസ് ഐസക്കിന് മറുപടി നല്‍കി മാത്യു കൂഴല്‍നാടന്‍ എംഎല്‍എ. വിണ നികുതിവെട്ടിച്ചെന്ന ആരോപണം ഒരു അടിസ്ഥാനവും ഇല്ലാത്തതാമെന്നും വിവാദത്തിന്റെ തിരശീല വീണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ മറുപടി. കേസില്‍ വാദം തുടങ്ങിയിട്ടല്ലെ ഉള്ളുവെന്നും അതിന് മുമ്പ് വിധി പറയാന്‍ എന്തിനാണ് വെപ്രാളമെന്നും മാത്യു കുഴല്‍നാടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തന്റെ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നികുതിക്ക് വേണ്ടിയാണെന്ന് കരുതേണ്ട. വീണ സിഎംആര്‍എലില്‍ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടാണെന്ന് സേവനം നല്‍കിയതിന് വാങ്ങിയ പണമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായികരണം. ഈ കള്ളം തെളിയിക്കുന്നതിനാണ് ജിഎസ്ടി കണക്ക് പുറത്ത് കൊണ്ടുവന്നതെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു.