കുടുംബം നബി ദിനാഘോഷത്തിന് ഇറങ്ങി, പിന്നാലെ വീട്ടിൽ കവർച്ച, 35 പവൻ സ്വർണവും പണവും നഷ്ടമായി

കണ്ണൂർ : കുടുംബം നബി ദിനാഘോഷത്തിന് ഇറങ്ങിങ്ങിയ തക്കം നോക്കി വീട്ടിൽ വൻ കവർച്ച. 35 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും നിരവധി വിലപ്പെട്ട രേഖകളും മോഷ്ടാക്കൾ കവർന്നു. പരിയാരം ചിതപ്പിലെപൊയിലിൽ പളുങ്കുബസാറിലെ നാജിയാ മൻസിലിൽ അബ്ദുള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്

കഴിഞ്ഞ ദിവസം രാത്രിയിൽ കുടുംബം വീട് പൂട്ടി തൊട്ടടുത്ത മസ്ജിദിൽ നബിദിനാഘോഷ പരിപാടികൾക്ക് പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രിൽസ് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.

വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയി നിന്ന് രാത്രി 9.50- ന് ഗ്രിൽസ് മുറിക്കുന്നതിന്റെ തീപ്പൊരി സ്പാർക്ക് കണ്ടെത്തി. പ്രവാസിയായ അബ്ദുള്ള അവധിക്ക് വന്ന സമയത്ത് തന്നെയാണ് കവർച്ച നടന്നത്. പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.