സിനഡ് കുര്‍ബാന അര്‍പ്പിക്കാനെത്തിയ വികാരിയെ തടഞ്ഞു, പോലീസ് സംരക്ഷണയില്‍ കുര്‍ബാന നടത്തി

കൊച്ചി. സിനഡ് കുര്‍ബാന അര്‍പ്പിക്കാനെത്തിയ വികാരിയെ ഒഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞുവെച്ചു. എറണാകുളം അതിരൂപതയിലെ കാക്കനാട് ഫ്രാന്‍സിസ് അസ്സിസി പള്ളിയില്‍ നിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ വികാരിയെയാണ് തടഞ്ഞത്. തുടര്‍ന്ന് വിശ്വാസികളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സംരക്ഷണയിലാണ് കുര്‍ബാന നടത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് സിനഡ് കുര്‍ബാനക്കെതിരെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്താക്കാര്‍ വികാരിയുടെ മുറിയില്‍ കയറി ഇരിക്കുകയും പ്രതിഷേധിക്കുകയുമായിരുന്നു. പ്രതിഷേധം ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ നേരത്തെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന കുപ്പായം പോലും ഉപയോഗിക്കാതെയാണ് വികാരി കുര്‍ബാന അര്‍പ്പിച്ചത്.

അതേസമയം വിശ്വാസികളുമായി പോലീസ് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സിനഡ് കുര്‍ബാന ചൊവ്വാഴ്ചയും അര്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കാക്കനാട് അല്മായ മുന്നേറ്റം ഭാരവാഹികള്‍ പറഞ്ഞു.