ഇതാണ് നരേന്ദ്ര മോദി, ഇതാണ് ജന പ്രതിനിധികൾ മോദിയിൽ കണ്ട് പഠിക്കേണ്ടത്‌.

കേരളത്തിൽ മന്ത്രിമാർക്കും എം എൽ എ മാർക്കും രാജകീയ ജീവിതത്തിന് അലവൻസുകളും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കെ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത വൈറലായിരിക്കുകയാണ്. ഇന്ത്യയുടെ ജന നായകനായ പ്രധാന മന്ത്രി നരേന്ദ്ര മോദി വൈദ്യസഹായത്തിനായി ഖജനാവിൽ നിന്നും ചില്ലിക്കാശ് ചെലവാക്കിയിട്ടില്ലെന്ന ഒരു വിവരാവകാശമായി പുറത്ത് വന്ന വിവരമാണ് വൈറലായിരിക്കുന്നത്.

നികുതിദായകരുടെ പണം പ്രധാനമന്ത്രിയുടെ ഓഫീസിൽ യാതൊരു വിധ സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നില്ല എന്നതാണ് ഇതിൽ എടുത്ത് പറയേണ്ടത്. കേരളത്തിലെ ഇപ്പോഴുള്ള മന്ത്രിമാരും, മുൻ മന്ത്രിമാരും ഒന്ന് ചെവി തുറന്നു കേൾക്കേണ്ട കാര്യമാണിത്.

ഇതാണ് നരേന്ദ്ര മോദി. ഇവിടെയാണ് മോദിയെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ജന പ്രതിനിധികൾ കണ്ട് പഠിക്കേണ്ടത്‌. ഇങ്ങനെയാണ് മോദി ഏവർക്കും മാതൃകയാവുന്നത്. രാജ്യത്തെ പരമോന്നത നേതാവായ നരേന്ദ്ര മോദി, 2014-ൽ അധികാരത്തിലേറിയത് മുതൽ രാജ്യത്തിന്റെ ഉന്നമനത്തിനായി നിരവധി ദേശീയ-അന്തർദേശീയ യാത്രകൾ നടത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വൈദ്യസഹായത്തിനായി ഖജനാവിൽ നിന്നും യാതൊരു തുകയും ചെലവാക്കിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്നിരിക്കുന്ന വിവരം.

പൂനെ ആസ്ഥാനമായുളള വിവരാവകാശ പ്രവർത്തകൻ പ്രഫുൽ സർദ നൽകിയ അപേക്ഷയിൽ ആണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രി നാളിതുവരെ ഖജനാവിൽ നിന്നും യാതൊരു തരത്തിലുളള പണവും വൈദ്യസഹായത്തിന് ഉപയോഗിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

മോദി സ്വന്തം ചെലവിൽ ആരോഗ്യ പരിപാലനം നടത്തുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി പറഞ്ഞിരിക്കുന്നത്. ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്എന്ന ആരോഗ്യ പരിപാലന യജ്ഞം വെറുമൊരു ആശയം മാത്രമല്ലെന്നും ഇന്ത്യയിലെ 135 കോടി ജനങ്ങൾക്ക് പ്രചോദനം നൽകുന്നതെന്നും പ്രഫുൽ സർദ പറഞ്ഞിട്ടുണ്ട്.

നികുതിദായകരുടെ പണം പ്രധാനമന്ത്രിയുടെ ഓഫീസിൽ യാതൊരു വിധ സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നില്ല എന്നും റിപ്പോർട്ടിൽ പ്രത്യേകം പറയുന്നു. ഇത് സർക്കാരിലുളള വിശ്വാസം വർദ്ധിപ്പിക്കുന്നു. എംപിമാരും എംഎൽഎമാരും ഇതേ മാർഗം പിന്തുടരണമെന്നും സ്വന്തം ആരോഗ്യ പരിപാലന ചെലവുകൾ സ്വയം വഹിക്കണമെന്നും പ്രഫുൽ സർദാർ പറഞ്ഞിരിക്കുന്നു. നിരവധി പേരാണ് ഇക്കാര്യത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ചിരിക്കുന്നത്. ചികിത്സക്കായി നിരവധി തവണ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന മന്ത്രിമാരും നേതാക്കന്മാരും പ്രധാനമന്ത്രിയെ കണ്ട് പഠിക്കണമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.