ദിവസേന എട്ട് കപ്പ് ചായ കുടിക്കുന്ന മുത്തച്ചി, നൂറു വയസുള്ള മുത്തശ്ശിയുടെ ആയുസിന്റെ രഹസ്യം ഇതാണ്

ദിവസവും എട്ട് കപ്പ് ചായ കുടിക്കുന്ന ഒരു മുത്തച്ഛിയുടെ കഥയാണിത്. മുത്തശ്ശി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇംഗ്ലണ്ട് സ്വദേശിനിയായ ഐറിന്‍ സ്‌പ്രോസ്റ്റോണ്‍ എന്ന മുത്തശ്ശിയാണ് ഒരു ദിവസം എട്ട് ചായ വരെ കുടിക്കുന്നത്. ഈയടുത്താണ് തന്റെ നൂറാം ജന്മദിനം മുത്തശ്ശി ആഘോഷിക്കുന്നത്. ഷാംപെയ്ന്‍ ബോട്ടിലിനുപകരം,തന്റെ ഇഷ്ടവിഭവമായ ചായ കുടിച്ചാണ് മുത്തശ്ശി ജന്മദിനവും ആഘോഷിക്കുന്നത്. തന്റെ ദീര്‍ഘായുസ്സിന് കാരണം തന്റെ ചായകുടി ശീലമാണെന്നാണ് മുത്തശ്ശി അവകാശപ്പെടുന്നത്.

എറിക് എന്നാണ് ഐറിന്റെ ഭര്‍ത്താവിന്റെ പേര്. 2003ലാണ് ഇദ്ദേഹം മരണപ്പെടുന്നത്. ഐറിന് 19 വയസ്സുള്ളപ്പോഴായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. അന്ന് എറികിന് പ്രായം 21. നാല് കുട്ടികളാണ് ദമ്പതികള്‍ക്ക്. 5 പേരക്കുട്ടികളും അവരുടെ നാല് മക്കളുമുണ്ട്. ജോലി ചെയ്തുകൊണ്ടിരുന്ന കാലത്താണ് ഐറിന്‍ വിവാഹിതയാവുന്നത്. പോസ്റ്റ് ഓഫീസ് അടക്കമുള്ള എല്ലാ സ്ഥാപനങ്ങളിൽ ഐറിന്‍ ജോലി ചെയ്തിരുന്നു. ദിവസവും എട്ട് കപ്പ് ചായയാണ് ഐറിന്‍ അന്ന് മുതൽ കുടിച്ചിരുന്നത്. ജോലിയില്‍ ഊര്‍ജസ്വലമായിരിക്കാനും ദീര്‍ഘായുസിനും തന്റെ ചായകുടി ശീലം കാരണമായെന്നാണ് ഐറിന്‍ വിശ്വസിക്കുന്നത്.

ദയയോടെ എല്ലാവരോടും പെരുമാറാനാണ് താന്‍ ശീലിച്ചതെന്നാണ് ഐറിന്‍ പറയുന്നത്. അതേ രീതിയിലാണ് ആളുകള്‍ തന്നോടും പെരുമാറിയിട്ടുള്ളത് എന്നും അവര്‍ പറയുന്നുണ്ട്. 100 വയസ്സ് വരെ ജീവിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല – ഐറിന്‍ പറഞ്ഞു. എപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്ന ജീവിതമായിരുന്നു തന്റേതെന്നും മടി പിടിച്ചിരിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും അവർ പറഞ്ഞിട്ടുണ്ട്. ആ ശീലമായിരിക്കാം തന്നെ ഇത്രയും കാലം മുന്നോട്ട് പോകാന്‍ പ്രാപ്തയാക്കിയതെന്നും ഈ മുത്തശ്ശി വിശ്വസിക്കുന്നു.

ഐറീന് നിരവധി പേരാണ് ആശംസയര്‍പ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്. കുടുംബവും സുഹൃത്തുക്കളും കൂടാതെ അപരിചതരായ പലരും ഐറീസ് ആശംസാ കാര്‍ഡുകള്‍ അയക്കുകയുണ്ടായി. മകളായ കരോള്‍ ബാളിനോടൊപ്പമാണ് ഐറീന്റെ ഇപ്പോഴുള്ളജീവിതം. പേരക്കുട്ടിയായ നിക്കോള ബെല്‍ഫോര്‍ഡും ഐറിന്റെ വീടിനടുത്ത് തന്നെയാണ് താമസിക്കുന്നത്. എല്ലാവരെയും എപ്പോഴും സ്വീകരിക്കുന്ന സ്വാഭാവമാണ് അവർക്ക്. കുടുംബത്തെ ഒരുമയോടെ നിലനിര്‍ത്താനും അമ്മയ്ക്ക് കഴിയുന്നു എന്നാണു മകൾ കരോള്‍ പറയുന്നത്.