അയ്യൻകാളി അനൂസ് മരണവും പുഷ്പാർച്ചനയും നടത്തി

18/6/23 ഞായറാഴ്ച രാവിലെ 10 മണിക്ക് ചാലക്കുടി മണ്ഡലത്തിൽ അയ്യൻകാളി അനൂസ് മരണവും പുഷ്പാർച്ചനയും നടത്തി. ബി. എസ. പി. പാർട്ടിയുടെ ചാലക്കുടി മണ്ഡലം പ്രസിഡന്റ് ആയ റോസിലിൻ ചാക്കോയുടെ അധ്യക്ഷത്തിൽ ആയിരുന്നു സമ്മേളനം നടന്നത്. സ്വന്തം ജനതയ്ക്ക് വേണ്ടി ജീവിതം മാറ്റിവച്ച വിപ്ലവകാരി ആയിരുന്നു. മഹാത്മാ അയ്യൻകാളി അദ്ദേഹത്തിന്റെ വില്ലു വണ്ടി യാത്ര, വിദ്യാഭ്യാസ അവകാശം നേടി എടുക്കുന്നതിന് വേണ്ടി നടത്തിയ കാർഷിക പണിമുടക്ക്, കല്ലുമാല സമരം, എന്നിങ്ങനെയുള്ള ചരിത്ര പ്രസിദ്ധമായ സമരങ്ങൾ റോസിലിൻ ചാക്കോ അനുസ്മരിച്ചു. തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് എം. എസ്. അശോകൻ, ചാലക്കുടി മണ്ഡലം സെക്രട്ടറി ഷീബ അശോകൻ എന്നിവർ പ്രസംഗിച്ചു. തൃശ്ശൂർ ജില്ല ബി. വി. എഫ് പ്രവർത്തകൻ അരുൺ.ഇ. പി, റിൻസി തങ്കച്ചൻ എന്നിവർ പങ്കെടുത്തു