പൊറോട്ടയിൽ വെന്ത തേൾ തലശേരി എം ആർ എ റെസ്റ്റോറന്റിൽ (MRA Bakery & Restaurant)

പൊറോട്ടയിൽ വെന്ത് ഒട്ടിയിരിക്കുന്ന തേൾ. തലശേരി എം ആർ എ റെസ്റ്റോറന്റിൽ (MRA Bakery & Restaurant) നിന്നാണ്‌ ഭക്ഷണം കഴിക്കാനെത്തിയവർക്ക് പൊറോട്ടയിൽ തേൾ കിട്ടിയത്. കുടുംബ സമേതം ആഹാരം കഴിക്കാൻ വന്നവർക്കാണ്‌ ഈ ദുരനുഭവം. തേൾ വിഷാംശം ഉള്ള ജീവിയാണ്‌. ആ നിലക്ക് തന്നെ സംഭവത്തേ ഗൗരവമായി കാണേണ്ടതിന് പകരം വിഷയം നിസാര വല്ക്കരിച്ചു എന്നും പരാതിയുണ്ട്. ഈ റെസ്റ്റോറസ്ന്റിനെതിരേ ആരോഗ്യ വകുപ്പും ഫുഡ് ആന്റ് സേഫ്റ്റി അധികാരികളും ഒരു അന്വേഷണമോ പരിശോധനയോ പൊലും നടത്തിയില്ല.

മറ്റൊരു പ്രധാന കാര്യം ഇന്ന് അതായത്, മെയ് 24നു തലശേരിയിലെ മിക്ക ഹോട്ടലിലും റെയ്ഡ് നടന്നിരുന്നു. എന്നാൽ ഈ റെയ്ഡിൽ നിന്നും ആഹാരത്തിൽ തേൾ ഇട്ട് വേവിച്ച് കസ്റ്റമറിനു നൽകിയ എം ആർ എ റെസ്റ്റോറന്റിനെ ഒഴിവാക്കി. എല്ലായിടത്തും നടന്ന റെയ്ഡിൽ നിന്നു പോലും ഇവരെ ഒഴിവാക്കുകയായിരുന്നു. കുറച്ച് നാൾ മുമ്പാണ്‌  വടകരയിലെ MRA Bakery & Restaurant ഹോട്ടലിൽ നിന്നും ചത്ത ജീവികളേ കിട്ടിയത്. അന്ന് വടകരയിലെ എം ആർ എ റെസ്റ്റോറന്റ് പൂട്ടിച്ചിരുന്നു.

വീണ്ടും സ്വാധീനം ചെലുത്തി തുറക്കുകയായിരുന്നു. കൊച്ചിയിൽ എം ആർ എ റെസ്റ്റോറന്റ് മൂന്നെണ്ണം ഉണ്ട്. കേരളത്തിന്റെ പല ഭാഗത്തും ഗൾഫിലും ഒക്കെ എം ആർ എ ഗ്രൂപ്പുകാർക്ക് റെസ്റ്റോറന്റ് ഉണ്ട്. ഇത്രമാത്രം വലിയ നെറ്റ് വർക്ക് രാജ്യത്തിനു പുറത്തും ഉള്ളതിനാൽ ഇവർ അധികാരികളേയും മറ്റും സ്വാധീനിക്കുകയും നടപടികൾ ഒഴിവാക്കുകയുമാണ്‌ ചെയ്യുന്നത് എന്നും പരാതിയുണ്ട്. തേൾ വേവിച്ച് ആഹാരത്തിനൊപ്പം നല്കിയിട്ട് ഒരു മാധ്യമത്തിൽ പൊലും വാർത്തയും വന്നില്ല. കണ്ണൂർ ജില്ലയിൽ ഇവരുടെ പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങൾ ഇല്ല എന്നതാണ്‌ അതിനു കാരണം.

MRA Bakery & Restaurant നെ കുറിച്ച് മുമ്പും പ്രതിഷേധം ഉണ്ടായിട്ടുണ്ട്. സ്റ്റാർ ഹോട്ടലിലേ പോലെയാണ്‌ ഈ റെസ്റ്റോറന്റിൽ ഭക്ഷണ വില ഈടാക്കുന്നത് എന്നും പരാതിയുണ്ട്. ആഹാര വില നിയന്ത്രിക്കാൻ ഇവരുടെ സ്ഥാപനത്തിൽ അധികാരികൾ ഇടപെടാറുമില്ല. ഇതുമായി ബന്ധപ്പെട്ട് നൗഫൽ മൊകേരി ഇട്ട ഫേസ്ബുക്ക് പോസ്റ്റും വായിക്കാം

അനുഭവം ഗുരു എന്നത് കൊണ്ട് തന്നെ പറയുകയാണ്… സൂക്ഷിച്ചാൽ ദുഖിക്കേണ്ട.. എന്നാണു പോസ്റ്റിനു നൗഫൽ മൊകേരി ഇട്ടിരിക്കുന്ന തലക്കെട്ട്. ഭക്ഷണം കഴിച്ചാൽ എത്ര പ്രയാസമുള്ളവരും ഒരു രൂപ പോലും വിലകുറയ്ക്കാൻ ആവശ്യപ്പെടില്ല എന്ന ഒരു പൊതുബോധം വല്ലാതെ മുതലെടുക്കുന്ന പല ഹോട്ടലുകളും നമുക്കിടയിൽ ഉണ്ട്. ഇന്നലെ MRA ഹോട്ടലിൽ നിന്ന് എനിക്ക് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു.സ്റ്റാർ ഹോട്ടലുകളുടെതിന് സമാനമായ ബില്ല് ആണെന്നതിനപ്പുറം കൊള്ളയും കൂടി ആകുമ്പോൾ എങ്ങനെ ഉണ്ടാവും.

ഞാനും കുടുംബവും തലശ്ശേരി MRA റെസ്റ്റോറന്റിൽ നിന്നും food കഴിക്കുക ഉണ്ടായി.ഓർഡർ ചെയ്ത ഫുഡ്‌ പ്രൈസ് താഴെ കൊടുക്കാം. അൽഫാം പെപ്പെർ ( f) 595 ,അൽഫാം പെരി (f) 625 ,ചിക്കൻ അൽഫാം ( f) 550 , പൊറോട്ട 17എണ്ണം – 254 രൂപ , Appam 1 – 15 രൂപ

ഇതാണ് ഞാനും 11 അംഗ കുടുംബവും കഴിച്ചത്. ഇത് തന്നെ പ്രൈസ് പരിശോദിച്ചാൽ മനസിലാവും വിലയിലെ വ്യത്യാസം. അത് തത്കാലികമായി നമുക്ക് മാറ്റിവെക്കാം…ഇനിയാണ് ഏറ്റവും വലിയ കള്ളക്കളി നിങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാനുള്ളത്.വെറുതെ ഒന്ന് ബില്ല് പരിശോദിച്ചപ്പോൾ ഞങ്ങൾ ഓർഡർ ചെയ്യാത്ത 190 രൂപയുടെ ചിക്കൻ ഫ്രൈഡ് റൈസും, ഒന്ന് മാത്രം ഓർഡർ ചെയ്ത ചിക്കൻ അൽഫാം രണ്ട് എണ്ണവുമായി മാറിയിരിക്കുന്നു.. 740 രൂപയുടെ വർദ്ധനവ് ബില്ലിൽ വന്നിരിക്കുന്നു.മാനേജറോട് കാര്യം സംസാരിച്ചത് കൊണ്ട് 740 തിരിച്ചു കിട്ടി. കൊള്ള വിലയ്ക്ക് പുറമെ ഇത്തരം പിടിച്ചുപറി കൂടി ആയാൽ എങ്ങനെ സഹിക്കാൻ ആവും..??

എനിക്ക് എന്റെ സഹോദരങ്ങളോട് ഇത്ര മാത്രമേ പറയാനുള്ളു..ഇത്തരം കൊള്ള വില തിരിച്ചറിഞ്ഞെടുത്ത് പോവാതിരിക്കുക. കൂടാതെ എപ്പോളും ബില്ല് പരിശോധിക്കുക. അങ്ങനെ പരിശോദിച്ചത് കൊണ്ട് എനിക്ക് 740 തിരിച്ചു കിട്ടി.കൊള്ളക്കാരെ തിരിച്ചറിയുക.പിന്നെ MRA ബേക്കറി അധികൃതരോട് ഒരു കാര്യം പറയാം. നിങ്ങളുടെ ബില്ല് വെച്ച് ഞാൻ എന്റേതായ രീതിയിൽ ഈ കൊള്ള നിർത്തനാവുമോ എന്നൊരു പരിശോധന നടത്തുന്നുണ്ട്…ബാക്കി നമുക്ക് എന്നിട്ട് പറയാം.