വിഷു ബമ്പര്‍ നറുക്കെടുപ്പ്, ഒന്നാം സമ്മാനം 12 കോടി ലഭിച്ചത് മലപ്പുറത്ത്

തിരുവനന്തപുരം. വിഷു ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. മലപ്പുറം സികെവി ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത വിഇ 475588 എന്ന ടിക്കറ്റിനാണ് സമ്മാനം. വിഎ 513003, വിബി 678985, വിസി 743934, വിഡി 175757, വിഇ 797565, വിജി 642218 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.

12 കോടിയാണ് വിഷു ബമ്പര്‍ ഒന്നാം സമ്മാനം. കഴിഞ്ഞ തവണ 10 കോടിയായിരുന്നു. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേര്‍ക്ക് നല്‍കും. മൂന്നാം സമ്മാനം 6 പേര്‍ക്ക് 10 ലക്ഷം വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷവും അഞ്ചാം സമ്മാനം രണ്ട് ലക്ഷവുമാണ്.