തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം, സ്‌കൂട്ടർ യാത്രിക മരിച്ചു

തിരുവനന്തപുരം : ജീവനെടുത്ത് വീണ്ടും ടിപ്പർ അപകടം. സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പെരുമാതുറ സ്വദേശിനി റുക്‌സാന ആണ് മരിച്ചത്. തിരുവനന്തപുരം വെട്ടുറോഡിലായിരുന്നു അപകടം ഉണ്ടായത്. വാഹനം മറികടക്കുന്നതിനിടെ ടിപ്പർ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതി രക്ഷപ്പെട്ടു. ടിപ്പർ ലോറി അമിതവേഗതയിൽ ആയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം, കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54), ശരത് (23). സൗരവ് (15) എന്നിവരാണ് മരിച്ചത്.കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാസർകോട്ടേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് ദേശീയപാതയിൽ അപകടമുണ്ടായത്. അപകടത്തിൽപെട്ട ആളെയും കൊണ്ട് മം​ഗലാപുരത്തേക്ക് പോകുകയായിരുന്നു ആംബുലൻസ്.

ആംബുലൻസിൽ രോ​ഗിക്കൊപ്പം ഉണ്ടായിരുന്ന ആൾക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.