തിരുവനന്തപുരത്ത് മരം ദേഹത്ത് വീണ് യുഡിഎഫ് സ്ഥാനാര്‍ഥി മരിച്ചു

തിരുവനന്തപുരത്ത് മരം ദേഹത്ത് വീണ് യുഡിഎഫ് സ്ഥാനാര്‍ഥി മരിച്ചു. നെയ്യാറ്റിന്‍കരയിലാണ് സംഭവം. കാരോട് ഉച്ചക്കട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ഗിരിജകുമാരിയാണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അപകടമുണ്ടായത്. ഉടന്‍തന്ന ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.