ഇന്ത്യൻ എംബസി യുക്രെയ്‌‍നിലേക്കു തിരിച്ചുവരുന്നു

കീവ് ∙ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ടിലേക്കു താൽക്കാലികമായി പ്രവർത്തനം മാറ്റിയ ഇന്ത്യൻ എംബസി യുക്രെയ്‌‍നിലേക്കു തിരിച്ചുവരുന്നു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ മേയ് 17 മുതൽ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ മാർച്ച് 13ന് ആണ് എംബസിയുടെ പ്രവർത്തനം പോളണ്ടിലെ വാഴ്സയിലേക്കു മാറ്റിയത്. യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ എംബസി ശക്തമായി ഇടപെട്ടിരുന്നു. പ്രവർത്തനം പോളണ്ടിലേക്കു മാറ്റിയതിനു ശേഷമാണു കൂടുതൽ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായത്.