ജോലി ഇല്ലാതെ ജീവിക്കാൻ വയ്യ, വീണ്ടും തിരികെ വരുന്നു- ഉല്ലാസ് പന്തളം

ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ അടുത്തിടെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട മല്ലശേരി സ്വദേശിയായ ആശയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 38 വയസായിരുന്നു. ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. കുട്ടികളുടെ നിലവളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന ആശയെയാണ് കണ്ടതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ആശയുടെ മരണത്തിന് ശേഷം ആകെ തകർന്ന ഉല്ലാസ് ഇപ്പോൾ തിരിച്ചുവരവിൻറെ വഴിയിലാണ്. വീണ്ടും കോമഡി രംഗത്തേക്ക് സജീവമാകുകയാണ് ഉല്ലാസ്. ജോലിയില്ലാതെ മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് താൻ തിരിച്ച് വന്നതെന്നാണ് ഉല്ലാസ് ഒരു അഭിമുഖത്തിൽ പറയുന്നത്. വേറെ ആരുമില്ലാത്തത് കൊണ്ട് മക്കളെ നോക്കണം. അതാണ് വീണ്ടും ഇതേ ജോലിയിലേക്ക് വരാൻ കാരണമെന്നും ഉല്ലാസ് വിശദീകരിക്കുന്നു.

നമ്മുടെ സാഹചര്യം ഇങ്ങനെയായത് കൊണ്ടാണ് വിഷമിച്ചിരിക്കുമ്പോഴും കോമഡി വേഷങ്ങൾ ചെയ്യുന്നത്. ജോലി ചെയ്യാതെ ജീവിക്കാൻ സാധിക്കില്ലല്ലോ. നമ്മുടെ സാഹചര്യം അതായി പോയില്ലേ. എല്ലാം നിർത്തി വീട്ടിൽ ഇരിക്കാൻ പറ്റാത്തവർ പണിക്ക് പോയെ പറ്റൂ. പിന്നെ മക്കളുണ്ട് അവരെയൊക്കെ വളർത്തണം നമ്മുടെ ജോലി തുടർന്ന് കൊണ്ട് പോയില്ലെങ്കിൽ പിന്നീട് എല്ലാം നഷ്ടപ്പെട്ട് പോകും. അതുകൊണ്ടാണ് വീണ്ടും ഇറങ്ങി തിരിച്ചത്. ഞാൻ മാത്രം അല്ല എല്ലാവരും അങ്ങനെ തന്നെ ആയിരിക്കും

സുഹൃത്തുക്കളുടെ വലിയ പിന്തുണ നൽകിയിരുന്നു. പരിപാടികൾ ചെയ്യണം. സജീവം ആകണമെന്നും സുഹൃത്തുക്കൾ ഉപദേശിക്കുമായിരുന്നു. ഇടയ്ക്ക് സ്റ്റാർ മാജിക്ക് ഷോ യിലേക്ക് വിളിച്ചിരുന്നു. അവരോട് വരാമെന്ന് പറഞ്ഞെങ്കിലും തലേദിവസം വിളിച്ചിട്ട് ഞാൻ വരുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ ഷോ യുടെ ഡയറക്ടർ പറഞ്ഞു, ഉല്ലാസേ, അങ്ങനെ വിചാരിച്ചിരുന്നാൽ ശരിയാകില്ല. വെറുതെ വന്ന് ഫ്‌ളോറിൽ ഇരിക്കുകയെങ്കിലും ചെയ്താൽ മതിയെന്ന് പറഞ്ഞു. അങ്ങനെ എല്ലാവരും സപ്പോർട്ട് ചെയ്തിരുന്നു. അടുത്ത ഷെഡ്യൂൾ മുതൽ ഞാൻ ഷോയ്ക്ക് പോയി തുടങ്ങിയതെന്ന് ഉല്ലാസ് പറയുന്നു.

ആ സംഭവത്തിന് ശേഷം ഞാൻ ആദ്യമായി പോയ സ്റ്റേജ് മസ്‌ക്കറ്റിലാണ്. ഒരുപാട് മാനസിക സമ്മർദ്ദത്തിൽ നിന്നാണ് ആ ഷോ ഞാൻ ചെയ്തത്. എന്നാൽ നമ്മൾ പെർഫോം ചെയ്യുമ്പോൾ അതൊക്കെ മറന്നിട്ട് ചെയ്യണമെന്ന് ഉല്ലാസ് പറയുന്നു.ഇന്നത്തെ കാലത്ത് കലാകാരന്മാർക്ക് ഒന്നിനും ഒരു അഭിപ്രായവും പറയാൻ പറ്റാത്ത സാഹചര്യമുണ്ട്. അല്ലെങ്കിൽ നമ്മൾക്ക് പറയാൻ ഉള്ളത് നമ്മൾ പറയില്ല. പറഞ്ഞാൽ രണ്ട് രീതിയിൽ എടുക്കും. ആർട്ടിസ്റ്റുകൾ ഒരു അഭിപ്രായം പറയുന്നതിനെ വളച്ചൊടിക്കപ്പെട്ടേക്കാം

അടുത്തിടെയാണ് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ അന്തരിച്ചത്. ആത്മഹത്യ ആണെന്നാണ് നിഗമനം. രണ്ട് മക്കളാണ് ഇരുവർക്കും. ആ വേദനയിൽ പെട്ട് കുറച്ചുനാൾ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുക ആയിരുന്നു താരം. ഇപ്പോൾ വീണ്ടും തിരികെ എത്തിയതിന്റെ സന്തോഷം ആരാധകർക്കുണ്ട്. അവളില്ലാത്ത വേദനയിൽ തകർന്നിരുന്നാൽ എങ്ങനെ ശരിയാകും, ആരാധകരെ ചിരിപ്പിച്ചാൽ മനസ്സ് നിറയും അത് ചേട്ടന്റെ സങ്കടം മറക്കാൻ നല്ലതല്ലേ എന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തന്റേതായ ഇടം നേടിയെടുത്ത ഉല്ലാസ് ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുംഭാരീസ്, മാസ്ക്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, ഒരു മാസ് കഥ വീണ്ടും, സവാരിഗിരിഗിരി എന്നിങ്ങനെ നിരവധി സിനിമക്ളിൽ ആണ് ഉല്ലാസ് അഭിനയിച്ചത്.