മൂന്നിൽ മൂന്നും നേടി ബിജെപി, മോദിക്ക് ഇനി വേണ്ടത് ഒരു പ്രതിപക്ഷത്തെ

മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കൈയ്യടക്കി ബിജെപി. ഒരെണ്ണം പോലും എൻ ഡി എ സഖ്യം പ്രതിപക്ഷത്തിനു വിട്ട് നല്കാതെ 100ൽ 100 മാർക്കും നേടി ത്രിപുരയിലും, നാഗാലാന്റിലും മേഖാലയത്തിലും സർക്കാർ രൂപീകരിക്കാൻ പോകുകയാണ് ബിജെപി. മോദിയേ പുകഴ്ത്തുകയാണിപ്പോൾ ദേശീയ മാധ്യമങ്ങൾ. രാജ്യത്തിന്റെ തലപ്പത്ത് താൻ അല്ലാതെ മറ്റൊരാൾ വിദൂരത്ത് പോലും ഇല്ലെന്നും കാവിക്ക് പകരം മറ്റൊരു ബദൽ ഇല്ലെന്നും വീണ്ടും തെളിഞ്ഞിരിക്കുകയാണ്‌ എന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ട് തന്നെ പി.എം മോദി ഓൺ ടോപ്പ് എന്നാണ്‌. കോൺഗ്രസിനെ ഓടിച്ച് മലമുകളിലേക്ക് വിട്ടു എന്ന് പറയുന്നു.

ബിജെപിയുടെ മികച്ച പ്രകടനം ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലും ജനങ്ങൾക്കുള്ള ഉറച്ച വിശ്വാസമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിനു മേലും ബിജെപിക്ക് മീതേയും ഒളിയമ്പ് എയ്യുന്ന അമേരിക്കൻ കോടീശ്വരന്മാർക്കുള്ള വൻ താക്കീതു കൂടിയാണ്‌ ഈ വിജയങ്ങൾ. ജോർജ് സോറസ് എന്ന അമേരിക്കൻ കോടീശ്വരൻ മോദിക്കും ബിജെപിക്കും ജനാധിപത്യം ഇല്ലെന്നും അദാനിക്കൊപ്പം മോദിയും തകരും എന്ന് പ്രവചിച്ചത് വൻ വിവാദം ആയിരുന്നു. എന്നാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും പുതിയ തിളക്കമാർന്ന മുഖവും തിരഞ്ഞെടുപ്പും ഇപ്പോൾ പാശ്ചാത്യ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ്‌. മോദിയുടെ വാക്കുകൾ അതാണ്‌ സൂചിപ്പിച്ചിരിക്കുന്നത്. ഈ ഫലം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉന്നത വിജയം എന്നാണ്‌ മോദി വിശേഷിപ്പിച്ചത്.

മറ്റൊരു പ്രധാന കാര്യം തിരഞ്ഞെടുപ്പ് നടന്ന 3ൽ 3 സംസ്ഥാനത്തും ബിജെപിയുടെ സർക്കാരോ ബിജെപി ഉൾപ്പെട്ട മുന്നണിയോ അധികാരത്തിൽ വരും. ഒരു സംസ്ഥാനത്ത് പൊലും പ്രതിപക്ഷത്തിനു നിലം തൊടാൻ ആയില്ല. നാഗാലാന്റിലും ത്രിപുരയിലും മിന്നുന്ന പ്രകടനം എൻ ഡി എ കാഴ്ച്ച വയ്ച്ചപ്പോൾ മേഘാലയത്തിൽ ബിജെപിയും എൻ .പി.പിയും വേറിട്ട് മൽസരിക്കുകയായിരുന്നു. ഇവർ നിലവിലേ സർക്കാരിലെ കൂട്ടുകക്ഷികളാണ്‌. എന്നാൽ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിച്ചു. മേഘാലയത്തിൽ ഇപ്പോൾ തൂക്ക് നിയമസഭയാണ്‌ വന്നിരിക്കുന്നത് ആർക്കും ഒരു മുന്നണിക്കും ഭൂരിപക്ഷം ഇല്ല.

എന്നാൽ ഇപ്പോൾ അടിയൊഴുക്കുകൾ മാറി. ബിജെപി ഇവിടെ സഖ്യ കക്ഷിയായി സർക്കാർ രൂപീകരിക്കും. സഖ്യകക്ഷികളായ BJP യും NPP-യും വീണ്ടും ഒന്നിച്ചു. തുടർച്ചയായി രണ്ടാം തവണയും സംസ്ഥാനത്ത് എൻപിപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. മേഘാലയയിൽ എൻപിപിക്ക് 26 സീറ്റുകൾ എന്നാൽ ഭൂരിപക്ഷത്തിന് നാലെണ്ണം കുറവാണ്. .31 സീറ്റുകൾ ആണ്‌ ഭൂരിപക്ഷത്തിനു വേണ്ടത്.മുഖ്യമന്ത്രിയും എൻപിപി തലവനുമായ കോൺറാഡ് കെ സാങ്മ വൈകുന്നേരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിച്ച് “പുതിയ സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണയും അനുഗ്രഹവും തേടി”. “മേഘാലയയിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിന് നാഷണൽ പീപ്പിൾസ് പാർട്ടിയെ പിന്തുണയ്ക്കാൻ ബിജെപി സംസ്ഥാന ഘടകമായ മേഘാലയയെ ഉപദേശിച്ചു” എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.ഷായെ സാംഗ്മ വിളിച്ചതിന് തൊട്ടുപിന്നാലെ, മേഘാലയ ബിജെപി അധ്യക്ഷൻ ഏണസ്റ്റ് മാവ്രി സാംഗ്മയ്ക്ക് പിന്തുണ അറിയിച്ചു.

ബിജെപിക്ക് ഇവിടെ മുൻ തിരഞ്ഞെടുപ്പിലേ സീറ്റായ 2 സീറ്റാണ്‌ ഇക്കുറിയും നിലനിർത്താൻ ആയത്. ബിജെപി തൽസ്ഥിതി നിലനിർത്തി.തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും മുന്നണി രൂപീകരിക്കുമ്പോൾ ബിജെപിയും ഇവിടെ സർക്കാരിന്റെ ഭാഗമാകും. പ്രതിപക്ഷത്തിനാവട്ടേ തിരഞ്ഞെടുപ്പ് നറ്റന്ന ഒരു സംസ്ഥാനത്തും പച്ച തൊടാൻ ആയില്ല. 3ഇടത്തും ബിജെപി സർക്കാരിന്റെ ഭാഗവും ആകും.

ത്രിപുരയിൽ ബിജെപിയും ആദിവാസി സഖ്യകക്ഷിയായ ഐപിഎഫ്ടിയും യഥാക്രമം 32ഉം ഒരു സീറ്റും നേടി. 25 വർഷം തുടർച്ചയായി ഭരണത്തിലിരുന്ന ത്രിപുരയിൽ ഇടതുപക്ഷ പാർട്ടികളുടെ ജനപ്രീതി വീണ്ടും കുറഞ്ഞു. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും ഇടതുമുന്നണിയുടെ എണ്ണം 16ൽ നിന്ന് 11 ആയി കുറഞ്ഞു. ത്രിപുരയിൽ ഒരു സീറ്റ് പോലും നേടാനാകാതെ തൃണമൂൽ കോൺഗ്രസ് മോശം പ്രകടനമാണ് കാഴ്ചവെച്ചത്.