ദേവാസുരവും നാട്ടു രാജാവും പ്രതീക്ഷിച്ചു പോകുന്നവർക്ക് മാത്രമാണ് മരക്കാർ നിരാശ നൽകുന്നത്

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലിറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം സമ്മിശ്ര പ്രതികരണം നേറി മുന്നേറുകയാണ്. ചിലർ മനപ്പൂർവ്വം സിനിമയെ ഡീ​ഗ്രേഡ് ചെയ്യുന്നുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. സിനിമയെ മനപ്പൂർവ്വം ഡി​ഗ്രേഡ് ചെയ്യുന്നവർക്കുള്ള മറുപടി നൽകുകയാണ് ഉമർ ഫാറൂഖ് എന്ന ദുബായ് സ്വദേശി. ചില സമയങ്ങളിൽ മോഹൻലാലിന്റെ ചില സൗണ്ട് മിക്‌സിംഗുകളിൽ വരുന്ന അപാകത ഒഴിച്ച് നിറുത്തിയാൽ സിനിമ നിരാശപെടുത്തുന്നത് ഇതൊരു ചരിത്ര സംഭവം ആണെന്ന മുൻവിധിയോടെ പോകാതെ ദേവാസുരവും നാട്ടു രാജാവും പ്രതീക്ഷിച്ചു പോകുന്നവർക്ക് മാത്രമാണെന്ന് കുറിപ്പിൽ പറയടുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

നാളുകൾക്കു ശേഷം കണ്ട നല്ല ഒരു സിനിമയുടെ ത്രില്ലിലാണ് ഈ രാത്രി . ഞാൻ മാത്രമല്ല ഭാര്യയും മക്കളുമെല്ലാം . അപാരമായ മേക് ഓവർ കൊണ്ടും ശക്തമായ വിഷ്വൽ ഗ്രാഫിക്സ് കൊണ്ടും ഒരു ചരിത്ര സംഭവം എത്രമാത്രം ശക്തമായ രീതിയിൽ അവതരിപ്പിക്കാം എന്ന് അതിന്റെ അണിയറ പ്രവർത്തകർ കാണിച്ചു തന്നു . പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ചരിത്ര സംഭവം അഭ്രപാളികളിൽ കാണിക്കുമ്പോൾ ആ ചരിത്രത്തോട് നീതി പുലർത്തി തന്നെ ആവണം എന്നത് കൊണ്ട് തന്നെ അനാവശ്യ മസാലകൾ കഴിവതും ഒഴിവാക്കി മുന്നൂറു മണിക്കൂർ കൊണ്ട് തീർക്കേണ്ട ഒരു സംഭവം മൂന്ന് മണിക്കൂറിൽ ഒതുക്കിയ തിരക്കഥാകൃത്തിനോട് എന്റേതായ അനിഷ്ടം ഉണ്ടെങ്കിലും ഹാറ്സ്ഓഫ് . ഡീഗ്രേഡിങ് ടീമ്സ് പറയുന്ന യാതൊരു ലാഗിംഗും തുടക്കം മുതൽ ഒടുക്കം വരെ കണ്ടിരുന്ന ആർക്കും തോന്നിയില്ല . അഭിനേതാക്കൾ എല്ലാം തന്നെ വളരെ മെച്ചപ്പെട്ട രീതിയിൽ അവരുടെ വേഷങ്ങൾ ആടി തീർത്തു . ചില സമയങ്ങളിൽ മോഹൻലാലിന്റെ ചില സൗണ്ട് മിക്‌സിംഗുകളിൽ വരുന്ന അപാകത ഒഴിച്ച് നിറുത്തിയാൽ

സിനിമ നിരാശപെടുത്തുന്നത് ഇതൊരു ചരിത്ര സംഭവം ആണെന്ന മുൻവിധിയോടെ പോകാതെ ദേവാസുരവും നാട്ടു രാജാവും പ്രതീക്ഷിച്ചു പോകുന്നവർക്ക് മാത്രമാണ് . ഇന്നിലെ സ്വാത്രന്ത്ര്യം ഇത് പോലെ പല ഭട തലവന്മാരുടെയും തലകൾ പറക്കികളുടെയും ഡച്ച് കാര്യടെയും ബ്രിട്ടീഷുകാരന്റെയും മുഗളന്മാരുടെയും സ്വേച്ചാതിപത്യത്തിനു അടിയറ വയ്‌ക്കേണ്ടി വന്നത് കൊണ്ട് മാത്രമാണ് . നാട്ടു രാജ്യങ്ങളുടെ പരസ്പര ചതികളും കൂട പിറപ്പിനെ പോലും വഞ്ചിക്കുന്ന അധികാര വർഗ്ഗവും ആയിരുന്നു ഒരു സമയത്തു നമ്മുടെ ബലഹീനത എന്നും ശത്രുവിന്റെ വിജയം എന്നും വ്യക്തമാക്കുന്നു ചിത്രം . അപരാജിതനായി നായകൻ ചിരിച്ച മുഖത്തോടെ ചിത്രം അവസാനിപ്പിക്കാൻ ഇത് ഭാവനയിൽ ഉടലെടുത്ത ചിത്രമല്ല എന്ന് ഡീഗ്രേഡുകാർ ചിന്തിക്കുക .

ഇനി ചില ചിന്തകൾ . ലേഡി സൂപ്പർസ്റ്റാർ മഞ്ജുവിന് അത്രമേൽ പ്രാധാന്യം ഇല്ലാതിരുന്നത് വിഷമിപ്പിച്ചു . പ്രധാനമായും അവസാനം ഒരു ഒറ്റു കാരി ആവുന്നത് . ആദി പലപ്പോഴും നടനം കൊണ്ടും ശരീര ഭാഷ കൊണ്ടും പഴയ കമലദളം ഫെയിം മോഹലാലിനെ ഓർമ്മിപ്പിച്ചു . സിദ്ദിഖ് അപാരമായ അഭിനയം കാഴ്ച്ച വച്ചു. കല്യാണി പ്രിയദർശൻ ചെറിയ ഒരു വേഷം കൊണ്ട് തന്നെ ഒരു വിരുന്നു ഒരുക്കി . നെടുമുടി വേണു ഒരു വിങ്ങലായി അവസാനം വരെ നിറഞ്ഞു നിന്നു. ചുരുക്കി പറഞ്ഞാൽ മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു മാസ്സ് ക്ലാസ്സിക് എന്റെറ്റൈനെർ മൂവി .