ഉത്തർപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം

ഉത്തർപ്രദേശിലെ അർബൻ ലോക്കൽ ബോഡികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ ഭൂരിപക്ഷം. കർണ്ണാടകത്തിൽ തിരിച്ചടി നേരിട്ട പാർട്ടിക്ക് ഉത്തർപ്രദേശിൽ തകർപ്പൻ വിജയം നിലനിർത്താനായി.ബിജെപി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചിരിക്കുകയാണ്‌ . മെയ് 4, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. മേയ് നാലിന് 37 ജില്ലകളിൽ ആദ്യഘട്ടവും 38 ജില്ലകളിലേക്ക് രണ്ടാംഘട്ടം മേയ് 11നും നടന്നു. 14,522 തസ്തികകളിലേക്ക് 83,378 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

മുനിസിപാലിറ്റികളിലും ബിജെപി വൻ ഭൂരിപക്ഷം നിലനിർത്തി.ഝാൻസി മേയർ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി 2,7000 വോട്ടുകൾക്ക് ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് ബഹുദൂരം പിന്നിൽ ആണ്‌. യു.പിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ ലോക്കൽ ബോഡികൾ ഈ തിരഞ്ഞെടുപ്പിൽ ബിജെപി കൈക്കലാക്കുകയാണ്‌ ഫലം വ്യക്തമാക്കുന്നത്.വാരാണസി, ഗോരഖ്പൂർ, ഫിറോസാബാദ്, ഷാജഹാൻപൂർ എന്നിവിടങ്ങളിൽ എല്ലാം ബിജെപി ആധിപത്യമാണ്‌