ഇറാഖിലെയും സിറിയയിലെയും 85 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക, ആറ് പേർ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍. ഇറാഖിലെയും സിറിയയിലേയും 85 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക. അമേരിക്കന്‍ സൈനികരെ അക്രമിച്ച കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അക്രമം നടത്തിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഞായറാഴ്ച നടന്നത് ആക്രമണത്തിനുള്ള ആദ്യ പ്രതികരണം മാത്രമാണെന്നും. ആക്രമണം തുടരുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം അല്‍ മയാദിന് സമീപത്ത് നടന്ന യുഎസ് ആക്രമണത്തില്‍ ആറ് ഇറാന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ജോര്‍ദാനിലെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ 40 അധികം പേര്‍ക്ക് പരിക്കേറ്റു. ഇതിനുള്ള മറുപടിയാണ് ഇറാഖിലെയും സിറിയയിലേയും വ്യോമാക്രമണം എന്നാണ് യുഎസ് പറയുന്നത്.

ലക്ഷ്യം കാണുന്നത് വരെ ആക്രമണം തുടരുമെന്നും അമേരിക്കന്‍ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും അമേരിക്ക പറയുന്നു. വ്യോമാക്രമണം അരമണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. നാശനഷ്ടത്തിന്റെ കണക്ക് ശേഖരിച്ചുവരുകയാണെന്ന് യുഎസ് പറഞ്ഞു.