ഏക സിവിൽ കോഡ് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ച് ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ് സർക്കാർ തയ്യാറാക്കിയ സിവിൽ കോഡ് കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. എല്ലാവർക്കും ഒരു സിവിൽ നിയമം എന്ന ഏക സിവിൽ കോഡ് സംസ്ഥാനത്ത് നടപ്പാക്കും എന്നാണ്‌ ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം. ഇപ്പോൾ വരുന്ന വാർത്ത ഏകീകൃത സിവിൽ കോഡിനായി ഉത്തരാഖണ്ഡ് സർക്കാർ തയ്യാറാക്കിയ നിയമം ദേശീയ തലത്തിൽ നടപ്പാക്കുന്ന ഏക സിവിൽ കോഡ് നിയമത്തിന്റെ കരടായി എടുക്കും എന്നാണ്‌. ഉത്തരാഖണ്ഡ് സർക്കാർ തയ്യാറാക്കിയ നിയമത്തിന്റെ ഡ്രാഫ് കേന്ദ്ര ഏകീകൃത സിവിൽ കോടിന്റെ അടിസ്ഥാനമായി മാറും എന്നും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുള്ള സൂചനകൾ പുറത്ത് വരുന്നു.

നിയമത്തിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി തിങ്കളാഴ്ച രാത്രി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച്ച നടത്തി.ഏക സിവിൽ കോഡ് വിഷയത്തിൽ ചർച്ചകൾ നടത്തി തുടർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കണ്ട് സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പറ്റി ചർച്ചകൾ നടത്തി.അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഏക സിവിൽ കോഡ് വരും എന്നും സൂചനയുണ്ട്.

ഈ കാര്യത്തിൽ വരുന്ന പാർലിമെന്റ് സമ്മേളനത്തിൽ ബില്ല് കൊണ്ടുവരാനും സാധ്യത്യുണ്ട്. പൗരത്വം നിയമം പോലെ വലിയ സമരവും ചർച്ചയും വരും എന്നതിനാൽ കരുതലോടെയും അംറ്റുമാണ്‌ കേന്ദ്ര സർക്കാർ നീക്കങ്ങൾ.ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കൽ എന്നിവ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ വലിയ വാഗ്ദാനങ്ങളായിരുന്നു.ഇനി അവശേഷിക്കുന്ന പ്രധാന വാദ്ഗാനം ഏക സിവിൽ കോഡാണ്‌. ഇത് നറ്റപ്പാക്കിയില്ലെങ്കിൽ ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ വിള്ളൽ വരുമോ എന്നും സൂചകൾ ഉണ്ട്.

ഉത്തരാഖണ്ഢ് സംസ്ഥാന സർക്കാർ ഇപ്പോൾ ഉടൻ തന്നെ സംസ്ഥനത്ത് നിയമം നടപ്പാക്കാനാണ്‌ തീരുമാനം. ഇത് ദേശീയ തലത്തിൽ നറ്റപ്പാക്കുന്നതിന്റെ ഒരു ടെസ്റ്റ് ഡോസ് കൂടിയായി മാറും.സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമനുസരിച്ച് ആണ്‌ ഏക സിവിൽ കോഡ് നറ്റപ്പാക്കുന്നത് എന്ന് ഉത്തരാഖണ്ഢ് മുഖ്യമന്ത്രി പറയുന്നു.ഇതുമായി ബന്ധപ്പെട്ട് അവിടുത്തേ മുഖ്യമന്ത്രിയുടെ അറിയിപ്പ് ഇങ്ങിനെ…ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ പ്രവർത്തനം പൂർത്തിയായി. ദേവഭൂമി ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ജയ് ഹിന്ദ്, ജയ് ഉത്തരാഖണ്ഡ്…കരട് അന്തിമമാക്കുന്നതിന് മുമ്പ് വിദഗ്ധ സമിതി ഏകദേശം 2,35,000 ആളുകളുമായും വിവിധ സംഘടനകളുമായും മത ഗ്രൂപ്പുകളുമായും മറ്റ് പങ്കാളികളുമായും സംസാരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ കേരളത്തിൽ ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്ളീം സംഘടനകൾ അധികവും സി.പി.എമ്മിനൊപ്പം നിന്ന് സമരം ചെയ്യാനാണ്‌ തീരുമാനം എന്നറിയുന്നു. മുസ്ളീം ലീഗിനെയും തങ്ങൾ നടത്തുന്ന സമരത്തിൽ അണി ചേർക്കാൻ സി.പി.എം ആലോചിക്കുന്നൂണ്ട്.പ്രക്ഷോഭം രാഷ്ട്രീയമായി ഏറ്റെടുക്കാൻ സി.പി.എം. തീരുമാനിച്ചതിനുപിന്നാലെ സമരാസൂത്രണത്തിലേക്ക് കോൺഗ്രസും കടന്നിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം സംഘടനാ നേതാക്കളെ എഐസിസി നേതൃത്വം ബന്ധപ്പെട്ടത്. ഏക സിവിൽകോഡിനെതിരായ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യാൻ മുസ്ലിം ലീഗ് വിളിച്ചുചേർത്ത മുസ്ലിം സംഘടനകളുടെ യോഗം കോഴിക്കോട് പുരോഗമിക്കുകയാണ്. കാന്തപുരം സുന്നി വിഭാഗം ഉൾപ്പെടെ വിവിധ മുസ്ലിം സംഘടനാ പ്രതിനിധികൾ കോർഡിനേഷൻ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായ പ്രക്ഷോഭ പരിപാടികൾക്കൊപ്പം നിയമ നടപടികളും യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം.