നിർബന്ധിത വാക്സിനേഷൻ പാടില്ലെന്ന് സുപ്രീം കോടതി

ഡൽഹി : നിർബന്ധിത വാക്സിനേഷൻ പാടില്ലെന്ന് സുപ്രീം കോടതി. ഒരു വ്യക്തിയെ പോലും വാക്സിനെടുക്കാൻ നിർബന്ധിക്കാനും പാടില്ല. നിലവിൽ വാക്സിൻ എടുക്കാത്തവർക്കെതിരെ നിയന്ത്രണം കൊണ്ടു വരാൻ സർക്കാറിന് അധികാരവും നൽകിയിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരുകളുടെ നടപടി ഏകപക്ഷീയമാണെന്ന് കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ അത്തരം ഉത്തരവുകൾ പിൻവലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വാക്സിന്റെ പാർശ്വ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.

രാജ്യത്ത് നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്രം. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തികളുടെ സമ്മതം കൂടാതെ നിര്‍ബന്ധിതമായി വാക്‌സിന്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല എന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കുന്ന് കാര്യത്തില്‍ മുന്‍ഗണന നല്‍കണം എന്ന് ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഈ ഹര്‍ജിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് വിവിധ പത്ര, സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. വാക്‌സിന്‍ വിതരണം സുഗമമാക്കുന്നതിന് വേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.