ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കെ റെയിൽ സമരത്തിന്റെ രണ്ടാംഘട്ടം തുടങ്ങുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം. കെ റെയില്‍ സമരത്തിന്റെ രണ്ടാം ഘട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിക്കുമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായിട്ടുള്ള ചര്‍ച്ചയിലാണ് വിഡി സതീശന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിലവിലെ വിജ്ഞാപനം റദ്ദാക്കുക.

സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക എന്നതാണ് ആവശ്യം. കേന്ദ്രസര്‍ക്കാര്‍ കെറിയിലിന് അനുമതി നല്‍കിയാലും നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും വിഡി സതീശന്‍.