തകർപ്പൻ ഡാൻസുമായി വീണയും ഫുക്രുവും, വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് നടി.നടി എന്നതിലുപരി മികച്ച ഒരു നർത്തകിയും ഗായികയുമാണ് വീണ.ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയും ആയിരുന്നു വീണ.ഷോയിൽ മികച്ച പിന്തുണയാണ് വീണയ്ക്ക് ലഭിച്ചത്.അവസാന അഞ്ച് മത്സരാർത്ഥികളിൽ നില ഉറപ്പിച്ച മത്സരാർത്ഥിയുമായിരുന്നു വീണ നായർ.ബിഗ്‌ബോസിലൂടെ വീണയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരായി.

ടിക് ടോക്കിലൂടെ തരംഗമായി മാറുകയും പിന്നീട് സിനിമകളിലേക്കെത്തുകയും ചെയ്ത താരമാണ് ഫുക്രു. വിനോദവീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഫുക്രു പിന്നീട് ബിഗ്ബോസ് ഷോയിലെത്തി മോഹൻലാലിൻ്റെ അടക്കം ഇഷ്ടതാരമായി മാറുകയായിരുന്നു. ബിഗ്ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഫുക്രു മുൻപത്തേക്കാൾ സജീവമാണ്. ചിത്രങ്ങളും വീഡിയോകളും തൻ്റെ വിശേഷങ്ങളുമൊക്കെ ഫുക്രു ആരാധകരുമായി നിരന്തരം പങ്കുവെക്കാറുമുണ്ട്.

വീണയും ഫുക്രുവും അടുത്ത സുഹൃുത്തുക്കളാണ്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു ഡാൻസ് വീഡിയോയാണ് വൈറലായിരിക്കുന്നത്. ക്ഷണ നേരെ കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.

 

View this post on Instagram

 

A post shared by veena nair (@veenanair143)