ജീവിതം ആഘോഷിച്ച് മുൻ ഭർത്താവ്, വീഡിയോയ്ക്ക് താഴെ വീണ നായരുടെ സ്നേഹ കമന്റ്

ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് ഉൾപ്പെടെയുള്ള ഷോകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് വീണ നായർ. നിരവധി സിനിമകളിലടക്കം അഭിനയിച്ചിട്ടുള്ള താരം അവതാരക, നർത്തകി എന്നീ നിലകളിലും വീണ മികവ് തെളിയിച്ചിട്ടുണ്ട്. സിനിമകളിൽ ഹാസ്യകഥാപാത്രങ്ങളെയാണ് വീണ കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്.

അടുത്തിടെയാണ് താരം വിവാഹമോചിതയായത്. വേർപിരിഞ്ഞെങ്കിലും പല പൊതുവേദികളിലും താരവും ഭർത്താവും ഒരുമിച്ച് എത്തിയിരുന്ന്. ആർജെ അമനുമായി 2014ൽ ആണ് താരം വിവാഹിതയായത്.

വേര്‍പിരിഞ്ഞെങ്കിലും തങ്ങള്‍ക്കിടയില്‍ വിദ്വേഷം ഒന്നും തന്നെയില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ആര്‍ജെ അമന്റെ പുതിയ പോസ്റ്റിന് താഴെ വന്ന വീണ നായരുടെ കമന്റ്. ചുള്ളന്‍ ലുക്കിലുള്ള ഏതാനും ചിത്രങ്ങള്‍ കോര്‍ത്ത് വച്ച് ഒരു വീഡിയോ ആണ് അമന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിയ്ക്കുന്നത്. മലേഷ്യയിലെ ലാങ്ക്വായില്‍ നിന്നുള്ള ചിത്രങ്ങളാണ് എന്ന് അമന്‍ ഹാഷ് ടാഗില്‍ വ്യക്തമാക്കുന്നുണ്ട്. ജീവിതം ആഘോഷിക്കുകയാണ് എന്നും, സന്തോഷവും തമാശയും നിറഞ്ഞ യാത്രയാണ് എന്നും ഹാഷ് ടാഗില്‍ അമന്‍ പറയുന്നു.

ഈ പോസ്റ്റിന് താഴെ ആദ്യം കാണുന്ന കമന്റ് ആദ്യ ഭാര്യ വീണ നായരുടേതാണ്. ഒരു ലവ് ഇമോജിയും, സ്‌നേഹത്തോടെ നോക്കുന്ന ഒരു ഇമോജിയുമാണ് വീണ കമന്റായി ഇട്ടിരിയ്ക്കുന്നത്. വേര്‍പിരിഞ്ഞതിന് ശേഷം പരസ്പരം മുഖം കൊടുത്ത് സംസരിക്കാന്‍ പോലും തയ്യാറാവാത്ത മലയാളത്തിലെ പല നടി-നടന്മാര്‍ക്കും ഇതൊരു മാതൃകയാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ പ്രതികരണം.