മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും പെട്ടു, സ്വപ്‌ന സുരേഷിന് കൈമാറിയ ഫോണുകളില്‍ ഒന്ന് വീണയുടെ പക്കല്‍

മക്കള്‍ രാഷ്ട്രീയവും ബന്ധു നിയമനവും മറ്റും കണ്ട് മടുത്ത കേരളത്തില്‍ മക്കള്‍ക്ക് കേരളം കട്ട് മുടിക്കാന്‍ വാതില്‍ തുറന്ന് നല്‍കുന്ന ഭരണാധികാരികളില്‍ എങ്ങനെ രാജ്യം സുരക്ഷിതമായിരിക്കും.പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അഴിക്കുള്ളില്‍ ആയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മാനസ പുത്രി വീണ വിജയനും കുരുക്കിലേക്ക് നീങ്ങുകയാണ്.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വീണ വിജയനിലേക്ക് എത്തുകയാണ്.മുഖ്യമന്ത്രിയായ പിതാവിനെ സാക്ഷിയാക്കി മകളെ ചോദ്യം ചെയ്യുമെന്നുള്ള വിവരങ്ങളാണ് പുറത്ത് എത്തുന്നത്.

പാവങ്ങളുടെ വീട് പണി മുടക്കി 4.5 കോടി രൂപയുടെ അഴിമതി നടത്തിയ ലൈഫ് മിഷന്‍ അഴിമതിയിലാണ് പിണറായിയുടെ കുടുംബത്തിലേക്കും അന്വേഷണ ഏജന്‍സികള്‍ കയറാന്‍ ഒരുങ്ങുന്നത്.ലൈഫ് മിഷന്‍ പദ്ധതില്‍ യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് കൈമാറിയ ഫോണുകളില്‍ ഒന്ന് മുഖ്യന്റെ മകള്‍ വീണാ വിജയന്റെ പക്കല്‍ ഉണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.കൂടാതെ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ ലോക്കറില്‍ സുക്ഷിച്ചുവച്ച ഒരുകോടി രൂപ പിണറായിയുടെ മകള്‍ വീണാ വിജയന്റെ കമ്മീഷന്‍ ആണെന്നും ആരോപണം ഉയരുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് തയ്യാറാക്കിയത് ക്രൈം നന്ദകുമാറാണ്.പിണറായിയെ കൂടാതെ മകള്‍ വീണയെയും ചോദ്യം ചെയ്യും എന്നും നന്ദകുമാര്‍ പറയുന്നു.ഐ ഫോണ്‍ വീണയുടെ കൈവശം എന്നും ഒരുകോടി വീണയുടെ കമ്മീഷനോ എന്നും അദ്ദേഹം പറയുന്നു.

നയതന്ത്ര ബാഗേജിലൂടെ വന്ന സ്വര്‍ണ്ണ കള്ളക്കടത്തും ഹവാല ഇടപാടും ഭീകരപ്രവര്‍ത്തനങ്ങളും അഴിമതികളും സ്വജനപക്ഷപാതവും അടക്കം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്നിട്ടുള്ള ഓരോ സംഭവപരമ്പരകളും ത്രില്ലെര്‍ സിനിമകളെപ്പോലും കടത്തിവെട്ടുന്ന തരത്തില്‍ ഉദ്വേഗജനകങ്ങളായിരുന്നു.’മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം മകള്‍ വീണയേയും ചോദ്യം ചെയ്യുമോ…?’ഇന്ത്യ മുഴുവന്‍ ഇന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ചോദ്യമാണിത്.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് കൈമാറിയ ഫോണുകളില്‍ ഒന്ന് ശിവശങ്കറിന്റെ കൈവശമായിരുന്നു എന്ന വിവരം അറസ്റ്റ് ചെയ്തതിന് ശേഷം മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് പുറത്തുവിട്ടത്.സുപ്രധാനമായ ഒരു ഐഫോണ്‍ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.ഈ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കൈവശമായിരുന്നുവെന്നും അവര്‍ ഈ ഫോണ്‍ രഹസ്യ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരുന്നുവെന്നുമുള്ള വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിനും സിബിഐക്കും കിട്ടിയിട്ടുണ്ടെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത.ഈ വിവരം ശരിയാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

സ്വപ്‌ന,ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ ലോക്കറില്‍ സുക്ഷിച്ചുവച്ച ഒരുകോടി രൂപ വീണയുടെ കമ്മീഷന്‍തുകയായി മാറ്റി വച്ചതായിരുന്നു എന്നുള്ള വിവരം നേരത്തേ തന്നെ പുറത്തുവന്നിരുന്നു.എന്‍ഐഎ,കസ്റ്റംസ്,സിബിഐ,എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ നാല് അന്വേഷണ ഏജന്‍സികളും പിണറായി വിജയനോടൊപ്പം മകള്‍ വീണയെയും ചോദ്യം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുന്നു.പിണറായി വിജയനെതിരയേയും വീണയ്‌ക്കെതിരേയും ശക്തവും വ്യക്തവുമായ നിരവധി തെളിവുകളാണ് ഈ നാല് ഏജന്‍സികള്‍ക്കും കിട്ടിക്കൊണ്ടിരിക്കുന്നത്.വീണയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍ റെക്കോര്‍ഡുകള്‍ ഈ എജന്‍സികള്‍ ശേഖരിച്ചിരുന്നു.അതുവഴി ഞെട്ടിക്കുന്ന വിവരങ്ങളാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്.ഈ വിവരങ്ങളെക്കുറിച്ച് കൂടുതലായ അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള സ്പ്രിംഗ്‌ളര്‍ ഇടപാട്,സ്വര്‍ണ്ണക്കള്ളക്കടത്ത്,ഹവാല ഇടപാട്,ലൈഫ് മിഷന്‍ പദ്ധതി അഴിമതി ഇവയിലെല്ലാം വീണയുടെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പിണറായി വിജയനെ നിര്‍ബന്ധിച്ച് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുത്തിയത് വീണയാണെന്നുമുള്ള ആരോപണങ്ങളുടെ നിജസ്ഥിതി അധികം താമസിയാതെതന്നെ പുറത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ല.എന്തായാലും പിണറായി വിജയനോടൊപ്പം മകള്‍ വീണയും ഇന്ന് സംശയത്തിന്റെ നിഴലിലാണുള്ളത്.ഇതുവരെ പുറത്തുവന്നിട്ടുള്ളവരൊന്നുമല്ല ഈ കഥയിലെ യഥാര്‍ത്ഥ സ്രാവുകള്‍.പരല്‍മീനുകളുടെ സംരക്ഷണ കവചത്തിനുള്ളില്‍ ഇനി എത്ര നാള്‍ ഈ അഴിമതികഥകള്‍ അടക്കി വെയ്ക്കുമെന്ന് അറിയില്ല.എന്നാല്‍ വീണ എന്ന മുഖ്യമന്ത്രി പുത്രിയുടെ ചോദ്യം ചെയ്യലിനവസാനം കേരളജനതയെ കാത്തിരിക്കുന്നത് ഇതിലേറെ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കുമെന്നതില്‍ തര്‍ക്കമില്ല..