വ്യത്യസ്ഥമായ കേരള പിറവി ഫോട്ടോഷൂട്ടുമായി കുടുംബവിളക്കിലെ വില്ലത്തി

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് ആതിര മാധവ്.കുടുംബ വിളക്ക് എന്ന പരമ്പരയിലെ അനന്യ എന്ന കഥാപാത്രത്തിലൂടെ ആതിരയെ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയാണ്.കുടുംബവിളക്കിലെ പത്രാസുകാരിയായ മരുമകളില്‍ നിന്നും നന്മയുള്ള മരുമകളായി മാറിയ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആതിര മാധവ് മലയാളി വീട്ടമ്മമാരുടെ മനം കവര്‍ന്നുകൊണ്ടിരിക്കുകയാണ്.ഇപ്പോള്‍ കേരള പിറവി ദിനത്തില്‍ വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്ങുവെച്ചിരിക്കുകയാണ് ആതിര.സൃഷ്ടി മേക്കോവര്‍ ഹബ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.സ്വാഭാവിക അഭിനയ മൂഹൂര്‍ത്തങ്ങളിലൂടെ അനന്യ എന്നാ കഥാപാത്രത്തെ മികവുറ്റത്താക്കി മാറ്റിയ അഭിനയത്രി ആതിര മാധവിന്റെ കേരള പിറവി ഫോട്ടോഷൂട്ട് ഇത്തിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.പതിവ് സെറ്റും മുണ്ടും അല്ലെങ്കില്‍ സെറ്റ് സാരിയില്‍ ആണ് കേരള പിറവിയില്‍ സെലിബ്രിറ്റികള്‍ ഫോട്ടോകളും മറ്റും പങ്കുവെയ്ക്കാറുള്ളത്.ഇതില്‍ നിന്നും എല്ലാം തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ആതിര മാധവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.കസവുള്ള വ്യത്യസ്തമായ ഒരു സ്ലീവ്‌ലെസ്സ് ടോപ്പും പാന്റുമാണ് ആതിരയുടെ വേഷം.ആഭരണങ്ങള്‍ ഒന്നും ധരിക്കാതെ വളരെ വ്യത്യസ്തമായ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.കേരള ഹാന്‍ഡ്‌ലൂമിന്റെ സാദ്ധ്യതകള്‍ ഇണ്ടോ വെസ്റ്റേണ്‍ സ്‌റ്റൈലില്‍ എങ്ങനെ ഉപയോഗിക്യാം എന്നതാണ് ഈ ചിത്രങ്ങള്‍ നമുക്ക് കാണിച്ചു തരുന്നത്.നിങ്ങള്‍ ക്യാമറ നിരീക്ഷണത്തില്‍ ആണ്,ദേവിക,അമിഗോസ് എന്നീ ചിത്രങ്ങളില്‍ അഭിയിച്ചിട്ടുണ്ട് ആതിര.നിരവതി ചാനലില്‍ അവതരികയും ആണ് ആതിര.അനവധി വൈറല്‍ ആയ ഫോട്ടോഷോട്ടിനു പിന്നില്‍ പ്രവര്‍ത്തിച്ച സൃഷ്ടി കപ്പിള്‍സ് ആണ് ഈ ഷൂട്ടിനു പിന്നിലും.ഈ ഷൂട്ട്ടിന്റെ കോണ്‍സെപ്റ്റും മേക്കഓവറും സ്‌റ്റൈലിങ്ങും ചെയ്തിരിക്കുന്നത് സൃഷ്ടി മേക്കഓവര്‍ ഹബിലെ ഗീതു സൃഷ്ടി ആണ്.ഗീതുവിന്റെ ഡിസൈനില്‍ ഡ്രസ്സ് ഒരുക്കിയത് ചിത്രലി ആണ്.ഉമേഷ് സൃഷ്ടിയുടെ ക്യാമറ കണ്ണുകളില്‍ വിരിഞ്ഞ ഈ ചിത്രങ്ങള്‍ ഇതിനോടകം മലയാളികള്‍ ഏറ്റെടുത് കഴിഞ്ഞു.