വെള്ളാപ്പള്ളി നടേശന്റെ ഉടായിപ്പുകൾ അവസാനിക്കുന്നു, 30 ലക്ഷം ഈഴവർക്ക് ഇനി സ്വാതന്ത്ര്യം ലഭിക്കും

എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനു കഷ്ടകാലം തുടങ്ങി. നടേശന്റെ കള്ളത്തരങ്ങളെല്ലാം ജനം മനസ്സിലാക്കി തുടങ്ങി. ജയിലിൽ കിടന്ന് ഉണ്ട തിന്നേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ അടുക്കുകയാണ്‌. മറ്റ് സമുദായ സംഘടനകൾ വെള്ളാപ്പള്ളി നടേശനെ കണ്ട് പഠിക്കണം. കഴിഞ്ഞ 25 കൊല്ലമായി സമുദായത്തിനു വേണ്ടി ഇത്ര ത്യാഗ സമ്പൂർണ്ണമായ സേവനം നടത്തിയ മറ്റൊരു നേതാവും ഈഴവ സമുദായത്തിലുണ്ടാവില്ല. വിദ്യകൊണ്ട് പ്രബുദ്ധരാകുക.. സംഘടന കൊണ്ട് ശക്തരാകുക.. ബിസിനസ്സു കൊണ്ട് അഭിവൃദ്ധിപ്പെടുക എന്ന ശ്രീനാരായണ ഗുരുവിന്റെ തത്വസംഹിതയിൽ ആദ്യത്തേത് ഒഴിച്ച് മറ്റ് രണ്ടും അതേപടി പാലിച്ചുപോരുന്ന മറ്റാരും ഈഴവ സമുദായത്തിലുണ്ടാവില്ല. .എസ്.എൻ.ഡി.പി.യോഗത്തെ സോദരത്വേന വാഴുന്ന മാതൃകാ പ്രസ്ഥാനമായി മാറ്റിയ മാതൃകാ പുരുഷനാണ് വെള്ളാപ്പള്ളി നടേശനെന്ന് പറയാതിരിക്കാനാവില്ല

1. SNDP യോഗം ജനറൽ സെക്രട്ടറി: ബഹു.വെള്ളാപ്പള്ളി നടേശൻ.
2. SN Trust സെക്രട്ടറി: നടേശൻ.
3. SN മെഡിക്കൽ മിഷൻ ചെയർമാൻ: നടേശൻ.
4. SN Trust Board member: പ്രീതി നടേശൻ ( ഭാര്യ)
5. SN യൂത്ത് മൂവ് മെന്റ് പ്രസിഡന്റ്: തുഷാർ (മകൻ)
6. SNDP യോഗം വൈസ് പ്രസിഡന്റ്: തുഷാർ (മകൻ)
7. SN Trust എക്സിക്യൂട്ടീവ് അംഗം: തുഷാർ (മകൻ)
8. SNDP യോഗം ഡയറക്ടർ ബോർഡ് മെമ്പർ: വന്ദന ശ്രീകുമാർ ( നടേശന്റെ മകൾ )
9. SN Trust ഡയറക്ടർ: വന്ദന ശ്രീകുമാർ (മകൾ)
10. SNTrust ഡയറക്ടർ: ആശ തുഷാർ (മരുമകൾ, തുഷാറിന്റെ ഭാര്യ.)
11. SN Trust എക്സിക്യൂട്ടീവ് അംഗം: അശോക പണിയ്ക്കർ (തുഷാറിന്റെ ഭാര്യയുടെ അച്ഛൻ)
12. SNDP യോഗം പ്രസിഡന്റ്: Dr.Soman ( നടേശന്റെ ബന്ധു)
13. SN മെഡിയ്ക്കൽ ട്രസ്റ്റ് സെക്രട്ടറി: Dr.ജയദേവൻ (നടേശന്റെ അളിയൻ)
14. SN Trust എക്സിക്യൂട്ടീവ് അംഗം: നടരാജൻ (നടേശന്റെ അളിയൻ)
15. SN Trust ട്രഷറർ: Dr.ജയദേവൻ (നടേശന്റെ അളിയൻ)

കഴിഞ്ഞ 25 വർഷക്കാലം യോഗം ജനറൽ സെക്രട്ടറി പദത്തിലിരുന്നു കൊണ്ട് 35 ലക്ഷത്തോളം വരുന്ന ഈഴവ സമുദായത്തെയും മാറി മാറി വരുന്ന സർക്കാരുകളെ ഭയപ്പെടുത്തിയും, സമ്മർദ്ദത്താലാക്കിയുമൊക്കെ വരച്ചവരയിൽ നിർത്തുന്ന തേരാളിയും പോരാളിയുമൊക്കെയായി വിലസുന്ന സമുദായ സ്നേഹിയുടെ പൊയ് മുഖം. ഒരു കുടുംബം മുഴുവനും ഈഴവനു വേണ്ടി വിയർപ്പൊലിപ്പിച്ച് രാപകൽ കഷ്ടപ്പെടുമ്പോൾ, അന്തസ്സുള്ള ഈഴവനു ജനിച്ചവർ ഇതു കാണാതെ പോകരുത്.

എൻ എൻ ഡി പി ബോർഡിലെ 300 അംഗങ്ങളിൽ 200 പേരുടേയും യോഗ്യത ഇപ്പോൾ തുലാസിലാണ്‌. ആകെ 30 ലക്ഷത്തോളം ഈഴവർ ഈ സമുദായത്തിൽ ഉണ്ട്. 30 ലക്ഷം ഈഴവരേ പ്രതിനിധാനം ചെയ്യുന്ന ആയിര കണക്കിനു കോടികളുടെ ആസ്തിയും വരുമാനവും ഉള്ള എസ് എൻ ഡി പി യോഗം കൈകാര്യം ചെയ്യുന്നത് വെറും 300 ഡയറക്ടർമാർ. ഈ 300 പേരിൽ മഹാ ഭൂരിഭാഗവും വെള്ളാപ്പള്ളി നടേശന്റെ ഏറാൻ മൂളികൾ. ഇവർക്ക് ഇന്ത്യൻ കമ്പിനി ആക്ട് പ്രകാരം കമ്പിനി ഡിൻ നമ്പർ 200 പേർക്കും ഇല്ല. അതായത് 30 ലക്ഷം ഈഴവരേ ചൂഷണം ചെയ്ത കാലം അവസാനിച്ച് ഇനി ഈഴവർക്ക് സ്വാതന്ത്ര്യം ലഭിക്കാൻ പോകുന്നു. ഹൈക്കോടതി ഇറ്റപെട്ട് 30 ലക്ഷം ഈഴവർക്കും സമുദായ നേതൃത്വത്തേ തിരഞ്ഞെടുക്കാൻ വോട്ടവകാശം ലഭിക്കുകയാണ്‌. അതാണ്‌ പറഞ്ഞത് വെള്ളാപ്പള്ളി നടേശന്റെ കട്ടയും പടവും മടങ്ങി എന്ന്.

30 ലക്ഷം ഈഴവരുടെ പേരിൽ 300 ബോർഡ് അംഗങ്ങൾ ചേർന്ന് നടത്തുന്ന ഉടായിപ്പ് ഇലക്ഷൻ ആയ പ്രാതിനിധ്യ രീതി ഹൈക്കോടതി റദ്ദാക്കിയതോടെ വെള്ളാപ്പള്ളിയുടെ ഇത്രയും കാലത്തെ അടിച്ചമർത്തൽ നയത്തിനും, ഏകാധിപത്യ ഭരണത്തിനും അറുതി വരുമെന്ന പ്രതീക്ഷയിലാണ് ഈഴവസമുദായം. ചെയ്തു കൂട്ടിയ പാപങ്ങളുടെയൊക്കെ ശാപഫലം വെള്ളാപ്പള്ളി അനുഭവിച്ചു തുടങ്ങി.

30 ലക്ഷം ഈഴവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി അടിമകളാക്കിയ അവസ്ഥ നവോഥാന കേരളത്തിൽ ഇനി പാടില്ല. ഈഴവർക്ക് വെള്ളാപ്പള്ളിയിൽ നിന്നും സ്വാതന്ത്ര്യം വേണം.അവർക്ക് വോട്ടവകാശം വേണം. ആയിര കണക്കിനു കോടികളുടെ ആസ്തിയും വരുമാനവും ഓരോ ഈഴവനും ഉപകാരപ്പെടണം. 30 ലക്ഷം ഈഴവരുടെ പേരിൽ 300 ബോർഡ് അംഗങ്ങൾ ചേർന്ന് നടത്തുന്ന ഉടായിപ്പ് ഇലക്ഷൻ റദ്ദാക്കിയ ഹൈക്കോടതി  വിധിയിലൂടെ ഇനി എല്ലാ ഈഴവർക്കും വോട്ടവകാശം ലഭിക്കണം. അവർ വോട്ട് ചെയ്ത് നേതൃത്വത്തേ തിരഞ്ഞെടുക്കും. വെള്ളാപ്പള്ളി വേണോ ഗോകുലം ഗോപാലൻ വേണോ എന്ന് ജനം പറയട്ടേ

ഹൈക്കോടതി  വിധി വെള്ളാപ്പള്ളിക്ക് ശക്തമായ തിരിച്ചടിയായതിനു പിന്നാലെ മറ്റു രണ്ട് കേസ്സുകൾ ഡമോക്ലസിന്റെ വാൾ മുന പോലെ വെള്ളാപ്പള്ളിയുടെ തലക്കു മീതെ തൂങ്ങി നില്ക്കുന്നു. ഡയറക്ടർമാരുടെ ഡിൻ (Directors ifentification number ) നിബന്ധന ലംഘിച്ചുവെന്ന പരാതിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം കമ്പനി രജിസ്ട്രാർ കൂടിയായ ഐ.ജി. രജിസ്ട്രേഷന്റെ മുന്നിൽ നടക്കുന്ന ഹിയറിംഗിൽ ഉണ്ടാകുന്ന തീരുമാനം നിർണ്ണായകമാകും.യോഗം ഭൂരിഭാഗം ഡയറക്ടർമാരും കമ്പനി ലോ ബോർഡ് നിഷ്കർഷിക്കുന്ന ഡിൻ ( Directors Idendifiation number ) നല്കിയിട്ടില്ലായെന്ന് ചൂണ്ടിക്കാട്ടി എസ്.എൻ.ഡി.പി. സംരക്ഷണ സമിതി നേതാക്കളായ അഡ്വ.എസ്.ചന്ദ്രസേനൻ , അഡ്വ. മധുസൂദനൻ എന്നിവർ നല്കിയ പരാതിയിൽ ഹൈക്കോടതി നിർദേശത്തേത്തുടർന്നാണ് തീരുമാനമെടുക്കാൻ നാളെ ഹിയറിംഗ് നിശ്ചയിച്ചിരിക്കുന്നത്. ഡയറക്ടർമാർക്ക് ഡിൻ ഇല്ലാ എന്ന് തെളിഞ്ഞാൽ അവർ അയോഗ്യരാകും. അതോടെ യോഗത്തിന് ബോർഡ് ഇല്ലാതെയാകും. 200 ബോർഡംഗങ്ങളിൽ ഭൂരിഭാഗത്തിനും ഡിൻ ഇല്ലാത്തവരാണ്. ഉള്ളവരാകട്ടെ ഡിൻ കമ്പനി രജിസ്ടാർ മുമ്പാകെ സമർപ്പിച്ചിട്ടുമില്ല. കമ്പനി രജിസ്ട്രാർക്ക് ഡിൻ സമർപ്പിക്കേണ്ടത് പ്രത്യേക ഫോമിലാണ്. അത് പൂരിപ്പിക്കാൻ പോലും അറിയാത്ത വരാണ് ഡയറക്ടർ മാരിൽ പലരും.

കോറമുണ്ടെന്ന വാദമുഖം നിരത്തി ബോർഡ് നിലനിർത്താനുള്ള വെള്ളാപ്പള്ളിയുടെ നീക്കം വ്യക്തമായ രേഖകളും തെളിവുകളും ഐ.ജി. മുമ്പാകെ ഹാജരാക്കി പൊളിച്ചടക്കുമെന്ന് പരാതിക്കാർ പറയുന്നു. സാനുമാഷ് നല്കിയ കേസ്സും വെള്ളാപ്പള്ളിക്ക് കുരുക്കാകും. 2006-ന് ശേഷം കമ്പനി വിശദമായ കണക്കുകൾ കമ്പനി രജിസ്ട്രാർ മുമ്പാകെ ഫയൽ ചെയ്തിട്ടില്ല. ഇതിനെതിരേയാണ് സാനുമാഷിന്റെ പരാതി. വിവരം പുറത്തായതോടെ സർക്കാരിനെ സമീപിച്ച് Adjudication നടത്തി രക്ഷപെടാൻ ശ്രമിച്ചു. 2014-ൽ പ്രാബല്യത്തിൽ വന്ന പുതിയ കമ്പനി നിയമമനുസ്സരിച്ച് മൂന്നു വർഷം തുടർച്ചയായി വാർഷിക കണക്ക് സമർപ്പിക്കാത്ത കമ്പനി ഡയറക്ടർമാർക്ക് 5 വർഷത്തേക്ക് വിലക്കു കല്പിക്കുന്നു. ഇതനുസ്സരിച്ച് എസ്.എൻ.ഡി.പി യോഗം 2014-15, 2015 – 16, 2016 – 17, വർഷങ്ങളിലേയും തുടർന്നുള്ള വർഷളിലേയും യും കണക്കുകൾ നല്കായിട്ടില്ലായെന്നതിനാൽ യോഗം ഡയറക്ടർമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് സാനുമാഷിന്റ പരാതി. നീതിന്യായ കോടതികൾ നീതി നടപ്പാക്കാൻ ഉത്തരവുകൾ നല്കുമ്പോൾ അത് അട്ടിമറിച്ച് വെള്ളാപ്പള്ളിയെ സഹായിക്കാനാണ് പോലീസിന്റെ ശ്രമം. വെള്ളാപ്പള്ളിക്ക് പിടിവീഴുമെന്ന് ഉറപ്പായ കേസ്സാണ് കൊല്ലം എസ്.എൻ. കോളേജ് കനക ജൂബിലി ഫണ്ട് തിരുമറി സംഭവം. നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം കൊല്ലം ക്രൈംബ്രാഞ്ച് കോടതിയിൽ FIR നല്കിട്ടും വെള്ളാപള്ളിയെ രക്ഷിക്കാൻ തുടരന്വേഷണം വേണമെന്ന് പോലീസ് ആവശ്യ ട്ടിരിക്കുകയാണ്. ഏതായാലും യോഗം തെരെഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ട് രീതി റദ്ദാക്കി എല്ലാ അംഗങ്ങൾക്കും വോട്ടുചെയ്യാനുള്ള അവകാശം നല്കിയുള്ള ഹൈക്കോടതി ഉത്തരവ് വെള്ളാപ്പള്ളി യുഗം അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സമുദായാംഗങ്ങൾ. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ജനറൽ സെക്രട്ടറി പദത്തിൽ തുടരാൻ നെട്ടോട്ടത്തിലാണ് വെള്ളാപ്പള്ളി. ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ നല്കിയാലും അനുകൂല വിധി ഉണ്ടാക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമ വിദഗ്ധരു ടെ അഭിപ്രായം. SNDP യോഗത്തിനുമാത്രമായി ഒരു തീരുമാനമുണ്ടാകുക അത്ര എളുപ്പമല്ല. എൻ.എസ്. എസ്. പോലെയുള്ള സമാന സംഘടനകൾക്കും ഹൈക്കോടതി ഉത്തരവ് ബാധകമാണ്. ഒന്നിച്ചുള്ള നിയമ പോരട്ടത്തിനേ ഫലമുണ്ടാകു . വെള്ളാപ്പള്ളിയോടൊപ്പം നില്ക്കാൻ താത്പര്യമില്ലാത്തവരാണ് പലരും. രാഷ്ട്രീയ തീരുമാനമാണ് വെള്ളാപ്പള്ളി അവസാന അടവായി മനസ്സിൽ കാണുന്നത്. തന്റെ വിശ്വസ്തനായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിൽ സാക്ഷ്ടാംഗം വീണ് യാചിക്കാനാണ് നീക്കം. ആദ്യപടിയെന്നോണം cpm ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പിണറായിയെ അദ്ദേഹം താമസിച്ച കണിച്ചുകുളങ്ങരയിലെ തന്റെ ഹോട്ടലിലെത്തി കണ്ടുവെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലായെന്നാണ് വിവരം. ശ്രീനാരായണ ധർമ്മസംരക്ഷണ സമിതി അദ്ധ്യക്ഷൻ ഗോകുലം ഗോപാലന്റെ ജന്മ ശത്രുവാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളിയെയും ഉപജാപക സംഘത്തേയും എസ്.എൻ.ഡി.പി. യോഗത്തിന്റെ നേതൃസ്ഥാനത്തു നിന്നും നീക്കാൻ ധർമ്മസംസ്ഥാപനാർത്ഥം സംഭവാമി യുഗേ യുഗേ എന്ന പ്രതിജ്ഞയിലാണ് ഗോപാലൻ.രണ്ടു പേരും ബിസ്സിനസുകാരമാണ്. പിണറായിയുടെ അടുപ്പക്കാരനാണ് ഗോകുലം ഗോപാലനും. പത്രത്തിലും, ചാനലിലും തനിക്കെതിരേ വെറും തറയായി സംസാരിച്ച വെള്ളാപ്പിള്ളി നടേശനെതിരേ 10 കോടിക്ക് മാനനഷ്ട നോട്ടീസ് നല്കായിരിക്കുകയാണ് ഗോകുലം ഗോപാലൻ. യോഗം തെരെഞ്ഞെടുപ്പ് വിക്ഷയത്തിൽ പിണറായി ഇവരിൽ ആരെ തള്ളും, ആരെ കൊള്ളും എന്ന് ഉറ്റുനോക്കുകയാണ് ഈഴവ സമുദായവും രാഷ്ട്രീയ കേരളവും.