പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചു; എഎപി ഗുജറാത്ത് അധ്യക്ഷന്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി. പ്രധാനമന്ത്രിയെ അപമാനിച്ച സംഭവത്തില്‍ എഎപി ഗുജറാത്ത് അധ്യക്ഷനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. എഎപി ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയെയാണ് പോലീസ് പിടികൂടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് കേസ്.

കേസുായി ബന്ധപ്പെട്ട് വിനിതാ കമ്മിഷ് മുന്‍പില്‍ ഹാജരാകുവാന്‍ എത്തിയപ്പോഴായിരുന്നു പോലീസ് നടപടി. വനിതാ കമ്മീഷന് രേഖ ശര്‍മ ജയിലിലേക്ക് അയയ്ക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി ഗോപാല്‍ പറയുന്നു. ഇതിനു പിന്നാലെയാണ് ഗോപാലിനെ വനിതാ കമ്മീഷന്‍ ഓഫിസിന് മുന്നില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. എഎപി പ്രവര്‍ത്തകര്‍ തുടര്‍ന്ന് സംഘടിച്ചെത്തി പ്രതിഷേധം നടത്തി.

2019ലാണ് കേസിലേക്ക് നയിച്ച സംഭവം ഉണ്ടാകുന്നത്. സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് വനിത കമ്മീഷന്‍ ഗോപാലിനെ വിളിച്ച് വരുത്തിയത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തെത്തി.