ആദ്യമായാണ് ഒരു പുരുഷന്‍ ഇങ്ങനെ ചെയ്യുന്നത്;രണ്‍വീര്‍ സിംഗിനെ പിന്തുണച്ച്‌ നടി വിദ്യാ ബാലന്‍

ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെ പിന്തുണച്ച്‌ നടി വിദ്യാ ബാലന്‍. നഗ്ന ഫോട്ടോഷൂട്ട് നടത്തിയതിന് രണ്‍വീറിനെതിരെ കേസ് എടുത്തതിന് പിന്നാലെ ഫട്ക മറാത്തി സിനി അവാര്‍ഡ്‌സില്‍ പങ്കെടുക്കവെയാണ് വിദ്യാ ബാലന്‍ പ്രതികരിച്ചത്.അതില്‍ എന്താണ് കുഴപ്പം? ആദ്യമായാണ് ഒരു പുരുഷന്‍ ഇങ്ങനെ ചെയ്യുന്നത്. ഞങ്ങള്‍ അതൊന്നു ആസ്വദിച്ചോട്ടേ, എന്ന് നടി പറഞ്ഞു.

രണ്‍വീറിന്റെ ചിത്രം മൂലം വിഷമം തോന്നുന്നവര്‍ അങ്ങോട്ട് നോക്കാതിരുന്നാല്‍ പോരെ എന്നും വിദ്യ ചോദിക്കുന്നു. ചിലപ്പോള്‍ ആ എഫ്‌ഐആര്‍ ഫയല്‍ ചെയ്തവര്‍ക്ക് പ്രത്യേകിച്ച്‌ ജോലി ഒന്നും കാണില്ല. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ സമയം കളയുന്നത്. നിങ്ങള്‍ക്ക് അതില്‍ വിഷമം തോന്നിയാല്‍ അങ്ങോട്ട് നോക്കാതിരുന്നാല്‍ പോരെ. അതിന് എഫ്‌ഐആര്‍ എന്തിന് ഫയല്‍ ചെയ്യണം എന്നും വിദ്യാ ബാലന്‍ പ്രതികരിച്ചു.രണ്‍വീറിന്റെ നഗ്ന ഫോട്ടോഷൂട്ട് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പരാതി ലഭിച്ചതോടെ രണ്‍വീറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.