സുബി സുരേഷിന് വിവാഹം?, ആശംസകളുമായി മലയാളികൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അവതാരകയും നടിയുമായ സുബി സുരേഷ്. ദൃശ്യ മാധ്യമങ്ങളിലും മറ്റ് സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എപ്പോഴും കോമഡി മാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളിൽ സ്ത്രീകൾ അധികമില്ലാത്ത കാലത്താണ് ആ രംഗത്ത് എത്തുന്നത്.

സുബി ഫേസ്ബുക്കിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നുവെന്നാണ് ചിത്രങ്ങൾ പങ്കുവച്ച്‌ സുബി കുറിക്കുന്നത്. സാരിയുടുത്ത് ആഭരണങ്ങളും മുല്ലപ്പൂവുമെല്ലാം അണിഞ്ഞ് അതിസുന്ദരിയായ സുബിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. പാതിമറഞ്ഞുനിൽക്കുന്ന ഒരാളെയും ചിത്രത്തിൽ കാണാം. സുബി വിവാഹിതയാവുകയാണോ എന്നാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. ചിലർ വിവാഹാശംസകൾ നേർന്നിട്ടുമുണ്ട് ചിത്രത്തിനു താഴെ. എന്നാൽ ഇതൊരു ഫോട്ടോഷൂട്ടിനിടെ പകർത്തിയ ചിത്രങ്ങളാണെന്നാണ് ലഭിക്കുന്ന സൂചന.

നിരവധി കലാകാരന്മാരെ സമ്മാനിച്ച കൊച്ചിൻ കലാഭവനിലൂടെയാണ് സുബിയും എത്തിയത്. 38 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം, തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. പലപ്പോഴും നെഗറ്റീവ് കമൻറുകൾ വരാറുണ്ട്.