വിഴിഞ്ഞത്ത് നാല് നിർദേശങ്ങൾ മുന്നോട്ട് വെച്ച് സമരസമിതി; ചീഫ് സെക്രട്ടറിയുമായി ചർച്ച

തിരുവനന്തപുരം. വിഴിഞ്ഞം സമരസമിതി ചീഫ് സെക്രട്ടറി വിപി ജോയിയുമായി ചര്‍ച്ച നടത്തുന്നു. വിഴിഞ്ഞം സമരം അവസാനി്പിക്കുവാന്‍ നാല് നിര്‍ദേശങ്ങളാണ് സമരസമതി മുന്നോട്ട് വയ്ക്കുന്നത്. വിഴിഞ്ഞം സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 8000 രൂപ പ്രതിമാസ വാടക നല്‍കണം. ഇതിനുള്ള പണം അദാനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും വേണ്ട. തീരശോഷണം പഠിക്കുവാനുള്ള സമിതിയില്‍ പ്രദേശിക വിദഗ്ധന്‍ വേണം എന്നീ നാല് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ട് വയ്ക്കുന്നത്.

വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രിയെ ഉടന്‍ കാണും. സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തും. മന്ത്രിമാരായ കെ രാജന്‍, വി ശിവന്‍കുട്ടി, ആന്റണി രാജു, വി അബ്ദുറഹിമാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് ഉപസമിതിയിലുള്ളത്. ചര്‍ച്ചകള്‍ക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതിയുടെ ആവശ്യങ്ങള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് ചീഫ് സെക്രട്ടറി വി പി ജോയ് ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോയെ കണ്ടു വിശദീകരിച്ചു.സമരസമിതി ഉന്നയിച്ച ചില ആവശ്യങ്ങളില്‍ വ്യക്തത വരാത്തതിനാലാണ് ചര്‍ച്ച ഇന്നും തുടരുന്നത്.