കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതിക്ക് കാശില്ല, ഞങ്ങൾ ഇനിയും കാറുകാർ വാങ്ങും, ടൂറും പോകും?

സർക്കാർ ആവശ്യമായ ഫണ്ട് നൽകാത്തതിനാൽ സംസ്ഥാനത്ത് സ്കൂളുകളിൽ നടന്നു വന്ന കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലായി. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഫണ്ട് നൽകാൻ കഴിയാതെ അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. 2016ലെ വില വിവരണ പട്ടിക പ്രകാരമുള്ള ഫണ്ടാണ് നിലവിൽ അനുവദിച്ചു കൊടുക്കുന്നത്.

വർഷങ്ങൾ കഴിഞ്ഞു തൊട്ടാൽ പൊള്ളുന്ന നിലയിലേക്ക് നിത്യ ഉപയോഗ സാധനങ്ങളുടെ വിലകൾ ഉയർന്നിരിക്കെ ഇനിയെങ്കിലും സംസ്ഥാന സർക്കാർ കൂടുതൽ ഫണ്ട് അനുവദിച്ചില്ലെങ്കിൽ കുട്ടികൾകളുടെ ഉച്ച ഭക്ഷണത്തിൽ മുടക്കം ഉണ്ടാവും. ആറു രൂപയ്ക്ക് ഒരു കട്ടൻചായ പോലും കിട്ടാത്ത നാട്ടിൽ സ്കൂൾ ഉച്ച ഭക്ഷണം തയ്യാറാക്കാൻ കുട്ടി ഒന്നിനു സർക്കാർ നൽകുന്ന വിഹിതം എട്ട് രൂപയാണെന്നതാന് അതിശയിപ്പിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ച തുക പോലും കൃത്യമായി കൊടുക്കുന്നില്ല എന്നതാണ് നഗ്നമായ സത്യം. ഉച്ച ഭക്ഷണ വിതരണത്തിന്റെ ചുമതലക്കാരായ ഹെഡ്മാസ്റ്റർമാരുടെ സഹായത്തോടെയാണ് ഇപ്പോൾ ഈ പദ്ധതി മുടങ്ങാതെ നടത്തിക്കൊണ്ടു പോകുന്നത്. ലഭിക്കുന്ന ഉച്ച ഭക്ഷണത്തിനായി കുട്ടികൾ നിരന്നിരിക്കുമ്പോൾ അവരുടെ മുൻപിൽ അദ്ധ്യാപകർക്ക് എങ്ങനെ കൈ മലർത്താനാകും എന്നാണു അധ്യാപകർ ഇക്കാര്യത്തിൽ ചോദിക്കുന്നത്.

ഭക്ഷണത്തിനുള്ള സർക്കാർ വിഹിതം മുടങ്ങിയത് കൊണ്ട് ഭക്ഷണം നൽകാനാവുന്നില്ലെന്നു അധ്യാപകർക്ക് കുട്ടികളോട് പറയാനാവുന്നില്ല. അദ്ധ്യാപകരുടെ സഹായത്തോടെയാണ് പദ്ധതി ഇപ്പോൾ മുന്നോട്ടു കൊണ്ടു പോകുന്നത്. സാധനങ്ങളുടെ വില വാനോളം ഉയർന്നിരിക്കെ സ്കൂൾ ഉച്ച ഭക്ഷണത്തിനുള്ള വിഹിതം കൂട്ടേണ്ട സ്ഥാനത്ത് ആഡംബര വാഹനങ്ങൾ വാങ്ങി കൂട്ടി ജനത്തിന് മുന്നിലൂടെ ചീറിപ്പായുന്ന നമ്മുടെ മന്ത്രിമാർ.