അദ്ദേഹത്തിന്റെ ചിരി മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതെന്ന് വഫ ഫിറോസ്

ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലെ വിവാദം ഇപ്പോഴും തുടരുകയാണ്. അപകടം നടക്കുമ്പോള്‍ ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴിയും സംഭവത്തില്‍ നിര്‍ണായകമായിരുന്നു. മദ്യപിച്ച് തന്നെയാണ് ശ്രീറാം വാഹനമോടിച്ചിരുന്നതെന്നായിരുന്നു വഫ നല്‍കിയ രഹസ്യമൊഴി.

വഫ ഫിറോസ് മുന്‍പ് ടെലവിഷന്‍ ഷോകളില്‍ പങ്കെടുത്ത് ശ്രദ്ധേയയായിരുന്നു. ഇതില്‍ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വഫ പങ്കെടുത്ത വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഡാന്‍സ് റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായിരുന്ന നീരവിന് പിറന്നാള്‍ ആശംസകള്‍ നേരാനായി തിരഞ്ഞെടുത്ത യുവതികളില്‍ ഒരാള്‍ വഫയായിരുന്നു. പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് നിരവിന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിന്റെ ചിരി മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാണെന്നും വഫ വീഡിയോയില്‍ പറയുന്നു.ഞാന്‍ വഫ, നിങ്ങളുടെ ആരാധികയാണ്. നിങ്ങളുടെ ചിരി ക്യൂട്ടാണ്. ഒന്നിനും അതിനെ തോല്‍പ്പിക്കാന്‍ കഴിയില്ല’. അന്ന് സ്വയം പരിചയപ്പെടുത്തി വഫ നീരവിനോട് പറഞ്ഞു.