പശ്ചിമ ബംഗാൾ ഗവർണറുടെ വാഹനവ്യൂഹം തടഞ്ഞ് തൃണമൂൽ ഗുണ്ടകൾ

കൊൽക്കത്ത : പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിന്റെ വാഹനവ്യൂഹം തടഞ്ഞ് തൃണമൂൽ ഗുണ്ടകൾ. ആക്രമം രൂക്ഷമായ സന്ദേശ്ഖാലിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി എംഎൽഎമാർ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനായാണ് ആനന്ദ്‌ബോസ് സന്ദേസ്ഖാലിയിൽ എത്തിയത്. ഇതിനിടെയാണ് ഇവിടെവെച്ച് ഗവർണറുടെ വാഹനവ്യൂഹം തൃണമൂൽ ഗുണ്ടകൾ തടഞ്ഞത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലാണ് സംഭവം.

കേരളത്തിലെ സന്ദർശം വെട്ടിച്ചുരുക്കിയാണ് ഗവർണർ അടിയന്തര ഇടപെടലിനായി കൊൽക്കത്തയിൽ എത്തിയത്. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് പ്രാദേശിക ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാന്റെ വസതിയിൽ റെയ്ഡിനായി എത്തിയ ഇഡി ഊദ്യോഗസ്ഥരെ തടഞ്ഞതും ഇതേ പ്രദേശത്ത് വെച്ച് തന്നെയായിരുന്നു.