മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു, ബിജെപിയില്‍ ചേര്‍ന്നേക്കും

മുംബൈ. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. മഹാരാഷ്ട്ര മുന്‍ പിസിസി അധ്യക്ഷനാണ്.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേരുമെന്നാണ് വിവരം. അശോക് ചവാന്‍ ബിജെപിയിലേക്ക് എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് അശോക് ചവാന്റെ രാജി.