10 കിലോ മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചു, സ്ത്രീകളുടെ ആന്തരികാവയവങ്ങൾ ഫ്രീസറിൽ, നടന്നത് പൈശാചികതയുടെ അങ്ങേയറ്റം

പത്തനംതിട്ട. ഇലന്തൂരിലെ ഇരട്ട കൊലയ്ക്ക് ശേഷം നടത്തിയ പൈശാചിക കൃത്യങ്ങൾ വിവരിച്ച് കേസിലെ പ്രതികൾ. ഇരട്ട നരബലിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം കുക്കറിൽ വേവിച്ച് കഴിച്ചതായി പ്രതികൾ വെളിപ്പെടുത്തി. വേവിച്ച മാംസം ലൈല ഒഴികെ മറ്റ് രണ്ട് പ്രതികളാണ് കഴിച്ചതെന്നും മൊഴിയിൽ പറഞ്ഞോയിരിക്കുന്നു.

പത്ത് കിലോയോളം വരുന്ന മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചു. റോസ്ലിന്റേയും പത്മയുടേയും ശരീര ഭാ​ഗങ്ങൾ ആണ് ഇത്തരത്തിൽ സൂക്ഷിച്ചത്. ഇവ പിന്നീട് മറ്റൊരു കുഴിയിൽ നിക്ഷേപിച്ചു. ലൈലയുടെ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫ്രി‍ഡ്ജിൽ മാംസം സൂക്ഷിച്ചതിന്റെ തെളിവുകൾ കണ്ടെത്തി. ഫ്രിഡ്ജിനുള്ളിൽ തെളിവായ രക്തകറയും ഫോറൻസിക് സംഘം കണ്ടെത്തി.

10 കിലോഗ്രാം മനുഷ്യ മാംസം പിന്നീട് കറിവെച്ച് കഴിക്കാൻ ഫ്രീസറിൽ സൂക്ഷിച്ചെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് സമ്മതിച്ചിരിക്കുന്നത്. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ച മാംസമാണ് പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റിയതെന്നും പറഞ്ഞിട്ടുണ്ട്.

ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയിൽ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തി. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ മുറിയുടെ ചുവരിൽ നിന്നാണ് പുതിയതും പഴയതുമായ രക്തക്കറകൾ കണ്ടെത്തിയിരിക്കുന്നത്. അതായത് രണ്ട് കൊലപാതകങ്ങളുടേയും തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഇതോടെ വ്യക്തമാവുകയാണ്.

മാംസം വേവിച്ച പാത്രങ്ങൾ തെളിവെടുപ്പിനിടെ ലൈല തന്നെ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുക്കുകയായിരുന്നു. ആന്തരികാവയവങ്ങളും മാറിടമടക്കമുള്ള ഭാ​ഗങ്ങളുമാണ് വേവിച്ചത്. അതി ക്രൂരമായാണ് രണ്ടുപേരെയും മൂന്നംഗ സംഘം കൊന്നത്. മൂന്ന് പേരും കൊലപാതകം നടത്തിയ രീതി ഡമ്മി പരീക്ഷണത്തിൽ വിശദീകരിക്കുകയുണ്ടായി. തെളിവെടുപ്പിൽ ഉടനീളം ഷാഫിക്ക് ഒരു കൂസലുമുണ്ടായിരുന്നില്ലെന്നാണ് പോലീസുദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഭഗവൽ സിംഗിനും ലൈലക്കും കുറ്റബോധമുണ്ടെന്നാണ് ശരീര ഭാഷയിൽ നിന്നും വ്യക്തമാവുന്നതായി ഉദ്യോഗസ്ഥർ പറയുന്നുണ്ട്.

മൃതദേഹങ്ങൾ വെട്ടിനുറുക്കിയത് ഭ​ഗവൽ സിങും ലൈലയും ചേർന്നായിരുന്നു. തിരുമ്മൽ കേന്ദ്രത്തിൽ വച്ചാണ് ഇത്തരത്തിൽ ശരീരങ്ങൾ വെട്ടിനുറുക്കുന്നത്. കൊലയ്ക്ക് ശേഷം ഷാഫി പുറത്തേയ്ക്ക് പോയെന്നും മൊഴിയിൽ പറയുന്നു. മൃതദേഹങ്ങൾ മുറിക്കാനുപയോ​ഗിച്ച ആയുധങ്ങളും കണ്ടെത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ 40തോളം തെളിവുകൾ ഫോറൻസിക് സംഘം ശേഖരിച്ചു. മൃതദേഹങ്ങൾ വലിച്ചിഴച്ചതിന്റെ തെളിവുകളും ഷാഫിയുടെ നിർണായക വിരലടയാളങ്ങളും കണ്ടെത്തി. വീടിന്റെ ഭിത്തിയിൽ രക്തം തെറിച്ചതായും കണ്ടെത്തി.

ഇരട്ടക്കൊലകൾ നടന്ന സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നതിനിടെയാണ് ലൈലയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നത്. പരിശോധനയിൽ കൊലക്ക് ഉപയോ​ഗിച്ചു എന്നു കരുതുന്ന ആയുധങ്ങൾ കണ്ടെത്തി. കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളാണ് ഇവ. കൊലക്ക് ഉപയോ​ഗിച്ചതായി കരുതുന്ന നാല് കറിക്കത്തികളും ഒരു വെട്ടുകത്തിയുമാണ് ലഭിച്ചത്.

ആയുധങ്ങളിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങൾ പതിഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. വീടിനോട് ചേർന്നുള്ള ചികിത്സാ കേന്ദ്രത്തിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തുന്നത്. ആയുധങ്ങളിലും ഫ്രിഡ്ജിലും രക്തക്കറ ഉണ്ടായിരുന്നു. കെമിക്കൽ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയിട്ടുള്ളത്. ആരുടേതാണെന്ന് തിരിച്ചറിയാൻ കൂടുതൽ പരിശോധന വീണ്ടും നടത്തുന്നുണ്ട്.

ഇരട്ടക്കൊലപാതകങ്ങൾ നടന്ന ഭഗവൽ സിങ്ങിന്റെ വീട്ടിൽ പൊലീസ് ഇതിനിടെ ഡമ്മി പരീക്ഷണവും നടത്തുകയുണ്ടായി. കൊച്ചി പൊലീസിന്റെ നിർദേശാനു സരണം ആറന്മുള പൊലീസാണ് സ്ത്രീയുടെ ഡമ്മി പരീക്ഷണത്തിനായി എത്തിക്കു ന്നത്. പ്രതികളെ വീടിന് അകത്തെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കും.