മതഭീകരവാദികള്‍ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ വി.ഡി. സതീശന്‍ എവിടെയായിരുന്നു?

തൃശൂര്‍ . മതഭീകരവാദികള്‍ ഭീഷണിയുമായി പാലായിലെ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ വി.ഡി. സതീശന്‍ എവിടെയായിരുന്നു? അന്നും ബിഷപ്പ് ഹൗസില്‍ എത്തിയതും ഭീഷണികളെ തടഞ്ഞ് പുറത്ത് കാവല്‍ നിന്നത് ബിജെപിക്കാറായിരുന്നെന്നും ബി. ഗോപാലകൃഷ്ണന്‍ സഭ എന്ത് ആവശ്യപ്പെട്ടാലും നീതിയുടേയും നിയമത്തിന്റേയും ഉള്ളില്‍ നിന്നുകൊണ്ട് ക്രൈസ്തവ സമൂഹത്തിനായി ബിജെപി പ്രവര്‍ത്തിക്കും. വി.ഡി. സതീശനും കോണ്‍ഗ്രസുകാരും ഭയപ്പെട്ടിട്ട് ഒരു കാര്യവുമില്ലെന്ന് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ ക്രൈസ്തവ പുരോഹിതന്മാരെ സന്ദര്‍ശിച്ചതുമായ ബന്ധപ്പെട്ട് വി.ഡി. സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബി. ഗോപാലകൃഷ്ണന്‍. ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസില്‍ പോയി ക്രൈസ്തവ പുരോഹിതരന്മാരെ കണ്ട് ഈസ്റ്റര്‍ സന്ദേശം കൈമാറുന്നതില്‍ വി.ഡി. സതീശന്റെ ഭയം സ്വാഭാവികം മാത്രമാണ്. ഇത്രയും കാലം ക്രൈസ്തവസഭയെ കോണ്‍ഗ്രസ് വഞ്ചിക്കുകയായിരുന്നുവെന്ന യാഥാര്‍ഥ്യം സഭ തിരിച്ചറിയുമോ എന്ന ആശങ്കയാണ് സതീശനുള്ളത്.

അരമനയിലെ അകത്തളങ്ങളില്‍ പോയിരുന്ന് ബിജെപി വിരുദ്ധ ഉമ്മാക്കി പറഞ്ഞ് ക്രൈസ്തവ സമൂഹത്തില്‍ ആശങ്കയുണ്ടാക്കി വോട്ട് തട്ടിക്കൊണ്ടിരുന്ന പഴയ കലാപരിപാടി ഇനി നടക്കാന്‍ പോകുന്നില്ല. ക്രൈസ്തവ സഭയുടെ കുഞ്ഞാടുകളായി അഭിനയിച്ച് ക്രൈസ്തവ സമൂഹത്തെ ചൂഷണം ചെയ്തതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ന്യൂനപക്ഷക്ഷേമ ഫണ്ടിന്റെ കേരളത്തിലെ വിനിയോഗം. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യേണ്ട ന്യൂനപക്ഷ ഫണ്ടിലെ ശരിയായ വിഹിതം എന്തുകൊണ്ട് ക്രൈസ്തവ സഭയ്ക്ക് ഇതുവരെ നൽകിയില്ല – ബി. ഗോപാലകൃഷ്ണന്‍ ചോദിച്ചു.

ബിജെപി ഉയര്‍ത്തിക്കാട്ടിയ ഈ കാര്യത്തില്‍ ക്രൈസ്തവ സഭയ്ക്ക് ഹൈക്കോടതിയില്‍ കേസ് കൊടുക്കേണ്ടിവന്നത് എന്ത് കൊണ്ടാണ്?. ഇക്കാര്യത്തില്‍ ഇന്നുവരെ പ്രതിപക്ഷ നേതാവിന്റെ നാവ് പൊന്തിയിട്ടില്ല. മതഭീകരവാദികള്‍ ഭീഷണിയുമായി പാലായിലെ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ വി.ഡി. സതീശന്‍ എവിടെയായിരുന്നു. അന്നും ബിഷപ്പ് ഹൗസില്‍ എത്തിയതും ഭീഷണികളെ തടഞ്ഞ് പുറത്ത് കാവല്‍ നിന്നത് ബിജെപിക്കാരണെന്നും ബി. ഗോപാലകൃഷ്ണന്‍ ഓർമ്മിപ്പിച്ചു.