കൊച്ചിയിലെ ബിസിനസ് ജെറ്റ് ടെർമിനൽ ; ഉപയോഗിക്കാൻ പോകുന്നത് ആരൊക്കെ?

കൊച്ചി. ദിവസങ്ങൾക്ക് മുൻപാണ് സ്വകാര്യ/ ചാർട്ടർ വിമാനങ്ങൾക്കായുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റിന്റെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ മുഖ്യമന്തി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തത്. 40,000 ചതുരശ്രയടിയാണ് വിസ്തീർണം. അന്താരാഷ്ട്ര, ആഭ്യന്തര ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാർട്ടർ ഗേറ്റ്‌വേ പ്രവർത്തിക്കും. എന്നാൽ ഇതെല്ലം ഉപയോഗിക്കാൻ പോകുന്നത് ആരാണ്? ഈ ടെർമിനൽ സ്വകാര്യ ജെറ്റ് വിമാനം ഉള്ളവർക്ക് മാത്രം ഉള്ളതാണ്. അങ്ങനെ ഉള്ളവർ മാത്രമാകും ഇത് ഉപയോഗപ്പെടുക. ചുരുക്കി പറഞ്ഞാൽ റിസേർവ് ഫണ്ടിന്റെ ദുരുപയോഗം എന്ന് തന്നെ പറയാം. ഇതേക്കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് ബൈജു സ്വാമി.

ഈ ടെർമിനൽ കല്യാൺ കല്യാണരാമൻ, രവി പിള്ള, ജോയ് ആലുക്ക എന്നീ മലയാളികൾ മാത്രം ഉപകരിക്കാനാണ് സാധ്യത. സ്വന്തം അല്ലെങ്കിൽ ഡിപ്ലോമാറ്റിക് വിമാനത്തിൽ വരുന്നവർ ധാരാളം ഉള്ള പ്രദേശം അല്ല കേരളം. ഡൽഹിയിൽ അല്ലെങ്കിൽ മുംബൈ, ബാംഗ്ലൂർ പ്രദേശത്ത് ബിസിനസ് ടൈക്കൂൺസ്, ഡിപ്ലോമറ്റസ് സ്ഥിരം വരാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ ടെർമിനൽ പ്രൊജക്റ്റ്‌ നഷ്ടം ഉണ്ടാകുമെന്ന സാധ്യത കൂടുതൽ ആണ്. കോടികൾ ചിലവാക്കി ഇത്തരമൊരു സംവിധാനം ഒരുക്കുമ്പോൾ അത് എത്ര പേർക്ക് ഉപകാരപ്പെടും എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.

30 കോടി രൂപ മുടക്കിൽ 10 മാസത്തിനുള്ളിലാണ് ഈ ടെർമിനൽ സിയാൽ പൂർത്തീകരിച്ചതെന്ന് പറയുന്നു. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും വിജയകരമായി നടപ്പിലാക്കാനുമുള്ള സിയാലിന്റെ വികസന നയത്തിന്റെ ഭാഗമായാണ് ബിസിനസ് ജെറ്റ് ടെർമിനൽ നിർമാണം എന്നും അവകാശപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ കൂടിയാണിത്. ഇത് സ്ഥിതി ചെയ്യുന്നത് എവിടെയാണെന്ന് കൂടി നമ്മൾ ചിന്തിക്കേണ്ടതുണ്ട്. കൊച്ചിയിൽ ഈ ടെർമിനലിൽ നിന്ന് എത്രത്തോളം വരുമാനം ഉണ്ടാകും എന്നത് കണ്ടു തന്നെ അറിയേണ്ടി വരും. വിരളിൽ എണ്ണാൻ കഴുന്നത്ര ആളുകൾക്ക് വേണ്ടിയാണ് ഇത്രയും പണം മുടക്കി ബിസിനസ് ജെറ്റ് ടെർമിനൽ ഒരുക്കിയതെന്ന് മനസിലാക്കാൻ ആർക്കും ആകും.

ബൈജു സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇന്നലെ കൊച്ചി എയർപോർട്ടിൽ 40000 square feet ബിസിനസ് ജെറ്റ് ടെർമിനൽ ഉൽഘാടനം കൃത്യമായി പറഞ്ഞാൽ ഷെയർ ഹോൾഡർക്ക് അവകാശപ്പെട്ട റിസേർവ് ഫണ്ടിന്റെ ദുരുപയോഗം എന്ന് പറയാതെ വയ്യ. ചുരുക്കി പറയാം. ആ ടെർമിനൽ സ്വകാര്യ ജെറ്റ് വിമാനം ഉള്ളവർക്ക് മാത്രം ആണ്. അതിൽ നിന്നുള്ള വരുമാനം ഊഹിക്കാൻ സാധിക്കും. അതി സുരക്ഷ വിഭാഗത്തിലുള്ള അതിഥികൾ ഡെയിലി വരുന്നവർ ആകില്ല എന്നത് മനസിലാക്കാൻ പോളിടെക്നിക്കിൽ പോകേണ്ട കാര്യമില്ല. സത്യം പറഞ്ഞാൽ അത് കല്യാൺ കല്യാണരാമൻ, രവി പിള്ള, ജോയ് ആലുക്ക എന്നീ മലയാളികൾക്ക് മാത്രം ഉപകരിക്കാനാണ് സാധ്യത. സ്വന്തം അല്ലെങ്കിൽ ഡിപ്ലോമാറ്റിക് വിമാനത്തിൽ വരുന്നവർ ധാരാളം ഉള്ള പ്രദേശം അല്ല കേരളം. ഡൽഹിയിൽ അല്ലെങ്കിൽ മുംബൈ, ബാംഗ്ലൂർ പ്രദേശത്ത് ബിസിനസ് ടൈക്കൂൺസ്, ഡിപ്ലോമറ്റസ് സ്ഥിരം വരാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ ടെർമിനൽ പ്രൊജക്റ്റ്‌ നഷ്ടം ഉണ്ടാകുമെന്ന സാധ്യത കൂടുതൽ ആണ്.
പരസ്യത്തിൽ പറയുന്നത് ” വെറും പത്ത് മാസം കൊണ്ട് നിർമാണം പൂർത്തിയായി, ചിലവ് 30 കോടി മാത്രം 😃”. കാറിൽ നിന്ന് വിമാനത്തിലേക്ക് 2 മിനിറ്റിൽ എത്താം, സൗകര്യ സമൃദ്ധമായ 5 ലോഞ്ചുകൾ, ബിസിനസ് സെന്റർ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശ നാണയ വിനിമയ കൌണ്ടർ, അത്യാധുനിക വീഡിയോ കോൺഫെറൻസിങ് കേന്ദ്രം… ദൈവത്തിന്റെ സ്വന്തം നാടിനെ ലോക രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സിയാൽ ന്റെ സമ്മാനം.. ബിസിനസ് വിനോദ സഞ്ചാര മേഖലകൾക്ക് ഉണർവാകും…
അവസാനം ഒരു സൊയമ്പൻ തള്ള് ഉണ്ട്. ചിരിച്ചു വയർ ഉളുക്കി..
G 20 പോലെയുള്ള അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് വേദിയാകാൻ കൊച്ചിയെ പ്രാപ്തമാക്കും അത്രേ.
ഏത് കൊച്ചി? റോഡിൽ ഇറങ്ങിയാൽ പട്ടി അലഞ്ഞു നടക്കുന്ന, ഓട പൊളിഞ്ഞ റോഡിൽ ആളുകൾ വീണു മയ്യത്താകുന്ന കൊച്ചി.. ഇവിടെ ആണല്ലോ ലോകത്തിലെ ഏറ്റവും സുപ്രധാന രാജ്യങ്ങളുടെ ഉച്ച കോടി.
ഇങ്ങള് എന്ത് ബിടൽ ആണ് ബാബുവേട്ടാ