17 വർഷം മുന്നെ 30 പവനുമായി മുങ്ങിയ വാട്ടർ അതോറിറ്റി ജീവനക്കാരൻ മണികണ്ഠനെ അന്വേഷിച്ച് ഭാര്യയും മകളും

വാട്ടർ അതോറിറ്റി ജീവനക്കാരനായ മണികണ്ഠനെതിരെ ഭാര്യയും മക്കളും രം​ഗത്ത്. 17 വർഷം മുമ്പാണ് ഭാര്യയെയും മകളെയും തിരുവനന്തപുരം വെടിവെച്ചാൻകോവിൽ എന്ന സ്ഥലത്ത് ഉപേക്ഷിച്ച് മണികണ്ഠൻ കടന്നു കളഞ്ഞത്. വളരെയേറെ ബുദ്ധിമുട്ടിയാണ് ഇരുവരും ജീവിക്കുന്നത്. കൊറോണ വന്നതോടെ പലതരം ആരോ​ഗ്യ പ്രശ്നങ്ങളുമുണ്ടായി, വാടക കൊടുക്കാനോ മകളെ പഠിപ്പിക്കാനോ സാധിക്കാതെയായെന്ന് മണികണ്ഠന്റെ ഭാര്യ ശ്രീകല കർമ ന്യൂസിനോട് കരഞ്ഞുകൊണ്ട് പറഞ്ഞു

ജോലിയുടെ അമിതഭാരം വന്നപ്പോളാണ് ശ്രീകല ആകെ തള‍ർന്നുപോയത്. കൊറോണ പിടിപെട്ട് ക്വാറന്റൈനിലായപ്പോൾ ഭർത്താവിനെ വിളിച്ച് മകൾ 500 രൂപ ചോദിച്ചപ്പോൾ വാട്സപ്പ് വരെ ബ്ലോക്കാക്കി. അവിടെയുള്ളവർ പിരിവെടുത്താണ് ഞങ്ങളെ തിരികെ ഓട്ടോയിൽ വീട്ടിലെത്തിക്കുന്നത്. നാലഞ്ച് വർഷമായി ഭർത്താവുമായി ബന്ധമില്ല. അയാളും വീട്ടുകാരും ചേർന്ന് എന്നെ പറ്റിക്കുകയായിരുന്നു. അയാൾക്ക് മറ്റൊരു ഭാര്യയും മകനും ഉണ്ടെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. സ്ത്രീധനമായി വാങ്ങിയ 30 പവൻ സ്വർണ്ണമടക്കവുമാണ് ഇയാൾ മുങ്ങിയത്. ആറ്റിങ്ങൽ കോടതിയിലാണ് കേസു നടക്കുന്നത്. അഡ്വക്കറ്റ് സുലേഖ തന്റെ കയ്യിൽ നിന്നും പണം വാങ്ങാൻ പല ശ്രമവും നടത്തി. സ്വർണ്ണം വിറ്റു പണം നൽകാൻ പല തവണ പറഞ്ഞെന്നും ശ്രീകല  പറയുന്നു.

വീഡിയോ കാണാം