കഞ്ചിക്കോട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു, ക്രെയിന്‍ ഉപയോഗിച്ച് മാറ്റി

കഞ്ചിക്കോട്ട് ട്രെയിൻ തട്ടി വീണ്ടും കാട്ടാന ചരിഞ്ഞു. പന്നിമടയ്ക്ക് സമീപം രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ട്രെയിനാണ് പിടിയാനയെ ഇടിച്ചത്.

ആനയ്ക്ക് രണ്ടര വയസ് പ്രായമാണെന്ന് വനം വകുപ്പ് പറയുന്നു. ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടാമത്തെ അപകടമാണ് മേഖലയിൽ നടക്കുന്നത്. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് ട്രെയിന് ഇടിച്ച പിടിയാന വനം വകുപ്പിന്‍റെ ചികിത്സയ്ക്കിടെ ചരിഞ്ഞിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂര്‍ വൈകിയാണ് യാത്ര പുറപ്പെട്ടത്. പിന്നീട് രാവിലെ ആനയെ ക്രെയ്‌നുപയോഗിച്ച് മാറ്റി. ആനയെ വനം വകുപ്പിന്റെ ഭൂമിയിലേക്ക് മാറ്റാനാണ് തീരുമാനം.