ബൈക്കില്‍ നിന്നും തെറിച്ചുവീണ് ബസ്സിനടിയില്‍പ്പെട്ട് പ്രവാസിയുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം

തലശേരി: ബൈക്കില്‍ നിന്നും തെറിച്ചു വീണ് സ്വകാര്യ ബസ്സിന്റെ അടിയില്‍ പെട്ട് ഗുരുതരമായി പരുക്ക് പറ്റിയ യുവതി മരിച്ചു. അണ്ടല്ലൂര്‍ പുതുവയല്‍ ശ്രീ പത്മത്തില്‍ ഹരീനയാണ് മരകിച്ചത്. 40 വയസായിരുന്നു. കോഴിക്കോട് ബേബഹി മെമ്മോറിയില്‍ ചികിത്സയ്ക്കിടെയായിരുന്നു മരണം സംഭവിച്ചത്.

കഴിഞ്ഞ മെയ് 27ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. ചിറക്കുനി, അണ്ടലൂര്‍ റോഡില്‍ പാല്‍ സൊസൈറ്റിക്ക് അടുത്തുള്ള വളവില്‍ ബൈക്ക് യാത്രികരയാ ഹരീനയും ഭര്‍ത്താവും അപകടത്തില്‍ പെടുകയായിരുന്നു. ചിറക്കുനി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തലശ്ശേരിയില്‍ നിന്ന് അണ്ടലൂരിലേക്ക് പോവുകയായിരുന്ന ശ്രീശൈലം ബസ്സുമാണ് അപകടത്തില്‍ പെട്ടത്.

ബൈക്കില്‍ നിന്നും തെറിച്ച് ബസിന് അടിയില്‍ വീണ ഹരീനയുടെ കാലുകള്‍ ബസ്സിന്റെ ചക്രത്തിനടിയില്‍ പെട്ട് ചതഞ്ഞരഞ്ഞു. തലയ്ക്കും പരുക്കേറ്റു. ബൈക്കില്‍ നിന്നും പ്രവീണ്‍ എതിര്‍ദിശയിലേക്ക് വീണതിനാല്‍ നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. അണ്ടലൂര്‍ പുതുവയലിലെ പ്രവാസിയായിരുന്ന പ്രവീണിന്റെ ഭാര്യയാണ്. ഏക മകന്‍ അനുജിത്ത്: കോടിയേരി പപ്പന്റെ പീടികക്കടുത്ത ഹരിദാസന്‍, രജിത ദമ്ബതികളുടെ മകളാണ് ഹരിന. പ്രവീണ, പ്രശോഭ് സഹോദരങ്ങളാണ്