പോലീസിനെ ആക്രമിച്ച യുവ നടനും എഡിറ്ററും പോലീസ് പിടിയില്‍

കൊച്ചി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയ യുവനടനും എഡിറ്ററും പോലീസ് പിടിയില്‍. കൊച്ചിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു പോലീസിന് നേരെ ഇവര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രാത്രിയില്‍ സിഐയ്ക്കും സംഘത്തിനും നേരെയായിരുന്നു ആക്രമണം. നോര്‍ത്ത് സിഐയെയും സംഘത്തെയും പ്രതികള്‍ ആക്രമിച്ചത്. പ്രതികളില്‍ നിന്നും പിടികൂടിയ ബൈക്കിന്റെ കീച്ചെയിന്‍ കത്തിയുടെ രൂപത്തിലാണ്.