സര്‍ക്കാര്‍ പിടിച്ചെടുത്ത കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്

തിരുവനന്തപുരം. സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച കേരള സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെ ഭരണം യുഡിഎഫ്‌ലേക്ക് തിരിച്ചെത്തുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ബാങ്കിന്റെ ഭരണ സമിതിയെ പുറത്താക്കിയാണ് ഭരണം പിടിക്കാന്‍ ശ്രമിച്ചത്. ഒരു വര്‍ഷമായി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായിരുന്നു ബാങ്ക്. മൂന്ന് പ്രാഥമിക സഹകരണ ബാങ്കുകളുടെ വോട്ട് സാധുവാണോയെന്നതില്‍ ഹൈക്കോടിതി തീരുമാനം വന്നശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടക്കുക.

എല്‍ഡിഎഫിന്റെ വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായതോടെ ഇനി മറഅറിവെച്ചിരിക്കുന്ന മൂന്ന് പ്രാഥമിക സഹകരണബാങ്കുകളുടെ വോട്ടില്‍ ഒരെണ്ണം കിട്ടിലായും യുഡിഎഫ് അധികാരത്തില്‍ എത്തും. അതുകൊണ്ട് തന്നെ കേരള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ അധികാരം പിടിക്കാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് യുഡിഎഫ് ഭരിച്ചിരുന്ന സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെ നിയന്ത്രണം പിടിച്ചത്. യിഡിഎഫ് ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു.

തുടര്‍ന്ന് യുഡിഎഫ് കോടതിയില്‍ കേസ് കൊടുത്തതോടെയാണ് തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നീട്ടിക്കൊണ്ട് പോയി അനുകൂല സാഹചര്യം എത്തുമ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുവനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഹൈക്കോടതിയില്‍ കേസ്എത്തിയതോടെ പദ്ധതി തകര്‍ന്നു.