മാനവീയം വീഥിയിൽ കൂട്ടത്തല്ല്, ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : നൈറ്റ്‌ ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ തമ്മിൽതല്ലി യുവാക്കൾ. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഘർഷം. തിരുവനന്തപുരത്തെ നൈറ്റ്‌ ലൈഫ് കേന്ദ്രമായി മാനവിയം വീഥിയെ മാറ്റാൻ നഗരസഭയും സർക്കാരും ശ്രമിക്കുന്നതിനിടെയാണ് അനിഷ്ട സംഭവം ഉണ്ടായിരിക്കുന്നത്.

ഇതാദ്യമായാണ് ഇത്തരമൊരു സംഭവം മാനവീയം വീഥിയിൽ ഉണ്ടായിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പൂന്തുറ സ്വദേശികളായ ചെറുപ്പക്കാരാണ് സംഘർഷമുണ്ടാക്കിയത്. സംഭവത്തിൽ ആർക്കും പരാതികളില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.