കണ്ണൂരിലേക്ക് വൻ ലഹരിയൊഴുക്ക്, 40 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി.

കണ്ണൂര്‍. 40 ലക്ഷം രൂപയുടെ എംഡിഎംഎയുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് അറസ്റ്റിലായി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരിമരുന്ന് വേട്ടയാണ് നടന്നിരിക്കുന്നത്. കണ്ണൂരിലേക്ക് വൻതോതിൽ മയക്ക് മരുന്നിന്റെ ഒഴുക്ക് നടക്കുന്നത് സ്ഥിരീകരിച്ചു കൊണ്ട് 204 ഗ്രാം എംഡിഎംഎയുമായി കാസര്‍കോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസ് അറസ്റ്റിലായി.

കോയമ്പത്തൂരില്‍ നിന്നാണ് മുഹമ്മദ് ഹാരീസ് കണ്ണൂരിലേക്ക് ട്രെയിന്‍ കയറിയത്. ഇയാളില്‍ നിന്ന് പിടികൂടിയ എംഡിഎംഎയ്ക്ക് 40 ലക്ഷം രൂപ വിലവരുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. ബംഗളൂരുല്‍ നിന്ന് എംഡിഎംഎ വാങ്ങിയ ശേഷം കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ വില്‍പ്പന നടത്താനായിരുന്നു ഇയാള്‍ പ്ലാന്‍ ചെയ്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് മുൻപും മുഹമ്മദ് ഹാരീസ് ലഹരിമരുന്ന് കടത്തിയതായാണ് ചോദ്യം ചെയ്യലില്‍ അറിഞ്ഞിരിക്കുന്നത്.