പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തി, തേങ്ങ തുണിയില്‍ കെട്ടി യുവാവിനെ തൂക്കിയിട്ട് മര്‍ദിച്ചു

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിന് പരിക്കേറ്റത്. സംഭവം കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

പെണ്‍‌കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസ് എടുത്തു. തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്ന് യുവാവ് പറഞ്ഞു. യുവാവിനെ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു. യുവാവിന്റെ ശരീരത്തില്‍ നിരവധി പാടുകള്‍ ഉണ്ട്. പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം.